New Update
/sathyam/media/media_files/2025/09/03/1001220968-2025-09-03-08-42-33.jpg)
ആലപ്പുഴ: ഡല്‍ഹിയില്‍ മലയാളി മെയില്‍ നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. ഡല്‍ഹിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം. തണ്ണീര്‍മുക്കം പഞ്ചായത്ത് എട്ടാം വാര്‍ഡ് വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വി.വിഷ്ണു (32) ആണ് മരിച്ചത്.
Advertisment
ഡല്‍ഹി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞു തിങ്കളാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയില്‍ താമസസ്ഥലത്തേക്കു പോകുകയായിരുന്നു വിഷ്ണു.
ഓട്ടോ ഡ്രൈവര്‍ ഉടന്‍ വിഷ്ണുവിനെ ഡോ. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
വിജയന്‍, രത്‌നവല്ലി ദമ്പതികളുടെ മകനായ വിഷ്ണു അവിവാഹിതനാണ്. സഹോദരങ്ങള്‍: വിജേഷ്, വിനു. സംസ്‌കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പില്‍.