വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു, മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കഴിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍

New Update
treatment

പാലക്കാട്: വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കഴിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍. പാലക്കാട് വണ്ടാഴിക്ക് സമീപമാണ് സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഏഴംഗ സംഘമാണ് മദ്യം കഴിച്ചത്.

Advertisment

അവശനിലയിലായ മൂന്ന് പേരെ മറ്റ് വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ മംഗലം ഡാം പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയിലാക്കി.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ട് വിദ്യാര്‍ത്ഥികളുടെ ബോധം തെളിഞ്ഞു. മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ് മൂന്നാമന്റെ ബോധം തെളിഞ്ഞത്. ആരുടെയും നില അപകടകരമല്ല. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ക്ക് പൊലീസും എക്‌സൈസും ബോധവത്കരണം നല്‍കി. തുടര്‍ന്ന് വിട്ടയച്ചു.

 

Advertisment