പിപ്പല്യാസവം, മുസ്താരിഷ്ടം എന്നിങ്ങനെ പല പേരുകളില്‍. അരിഷ്ടത്തില്‍ ആല്‍ക്കഹോള്‍ എന്ന് പരാതി. ഫാര്‍മസി പൂട്ടിച്ച് എക്‌സൈസ്

നെയ്യാറ്റിന്‍കര പെരുങ്കടവിളയില്‍ അരിഷ്ടത്തില്‍ ആല്‍ക്കഹോള്‍ ചേര്‍ത്ത് വില്‍പനയെന്ന പരാതിയില്‍  ആയുര്‍വേദ ഫാര്‍മസി പൂട്ടിച്ച് എക്‌സൈസ്.

New Update
uuftyyy

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പെരുങ്കടവിളയില്‍ അരിഷ്ടത്തില്‍ ആല്‍ക്കഹോള്‍ ചേര്‍ത്ത് വില്‍പനയെന്ന പരാതിയില്‍  ആയുര്‍വേദ ഫാര്‍മസി പൂട്ടിച്ച് എക്‌സൈസ്. ആയുര്‍വേദ ഡോക്ടറായ അജിത് കുമാറിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിച്ചുവന്ന ജീവന്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സാലയമാണ് പരിശോധന നടത്തിയ ശേഷം എക്‌സൈസ് പൂട്ടിയത്. 


Advertisment

പിപ്പല്യാസവം, മുസ്താരിഷ്ടം ഇങ്ങനെ പലവിധ പേരുകളിലുള്ള അരിഷ്ടത്തില്‍ ആല്‍ക്കഹോള്‍ ചേര്‍ത്ത് വില്‍ക്കുന്നതായായിരുന്നു പരാതി. അരിഷ്ടം എക്‌സൈസ് കസ്റ്റഡിയിലെടുത്തു.  


അരിഷ്ടം ഉണ്ടാക്കുന്നത് ഒറ്റശേഖരമംഗലത്ത് നിന്നാണെന്ന് ഫാര്‍മസി ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ അരിഷ്ടത്തില്‍ മദ്യം ചേര്‍ക്കുന്നുണ്ടോ എന്നത് സാംപിള്‍ പരിശോധിച്ചാല്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ എന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. 


ഇവിടെ എത്തുന്നവര്‍ക്ക് ആല്‍ക്കഹോള്‍ അടങ്ങിയ അരിഷ്ടം വിതരണം ചെയ്യുന്നെന്ന പരാതിയില്‍ താല്‍ക്കാലികമായാണ് സ്ഥാപനം പൂട്ടിയതെന്നും പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥാപനത്തിനെതിരെ മുമ്പ് പരാതികള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് അധിക്യതരും പറഞ്ഞു.


Advertisment