ആലപ്പുഴ: ചേര്‍ത്തല പള്ളിപുറത്ത് വീട്ടുവളപ്പില്‍ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടം കണ്ടെത്തി.
സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലാണ് കുഴിച്ചിട്ട നിലയിൽ ശരീരാവശിഷ്ടം കണ്ടെത്തിയത്.
ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നിന്നും കാണാതായ ബിന്ദു പത്മനാഭന്‍ ,കോട്ടയം ഏറ്റുമാനൂരില്‍നിന്നും കാണാതായ ജയമ്മ എന്നീ കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോട്ടയം ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നും മനുഷ്യന്റെതെന്ന് തോന്നിപ്പിക്കുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
കോട്ടയം ക്രൈം ബ്രാഞ്ച് സ്ഥലത്ത് പരിശോധന നടത്തുകയാണ്.