ആലപ്പുഴ: മുല്ലയ്ക്കല്‍ ബ്രാഹ്മണ സമൂഹമഠത്തിലെ അഗ്രഹാരത്തില്‍ തീപിടിത്തം. രണ്ടു വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.
സമീപമുള്ള അഞ്ച് വീടുകളിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപമാണ് വീടുകള്‍. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ആലപ്പുഴയില്‍നിന്നും തകഴയില്‍നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീയണയ്ക്കുകയാണ്. 75 വര്‍ഷത്തിലേറെ പഴക്കമുള്ള, പൂര്‍ണമായും തടികൊണ്ടു നിര്‍മിച്ച വീടുകളാണ് കത്തിനശിച്ചത്.
വീടുകളില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഇവിടെ നിന്നാണ് മറ്റിടങ്ങളിലേക്ക് തീ പടര്‍ന്നതെന്നാണ് കരുതുന്നത്.
വീട്ടിനുള്ളില്‍നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നു കരുതുന്നു.