ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇനി ഒറ്റ സംഘടനയായി പ്രവർത്തിക്കും; ബി. ഗോവിന്ദൻ ചെയർമാൻ, ജസ്റ്റിൻ പാലത്ര പ്രസിഡൻ്റ്

New Update
akmasn

കൊച്ചി: സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് രൂപീകൃതമായ വ്യാപാരികളുടെ പ്രഥമ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇനി ഒറ്റ സംഘടനയായി പ്രവർത്തിക്കും 2013 ൽ സംഘടനയുമായി അഭിപ്രായവ്യത്യാസത്തെ തുടർ പിരിഞ്ഞ് പോയവർ ചേർന്ന് രൂപീകരിച്ച സംഘടനയാണ് മാതൃസംഘടനയുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. 

Advertisment

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ൻ്റെ ഇരു സംഘടനകളുടെ സംസ്ഥാന അദ്ധ്യക്ഷന്മാരായ ഡോ. ബി. ഗോവിന്ദനും, ജസ്റ്റിൻ പാലത്ര യും വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് ലയനവിവരം പ്രഖ്യാപിച്ചത് സംഘടന രൂപീകൃതമായിട്ട് 80 വർഷങ്ങൾ ആയി ആർ. പരമേശ്വരൻ പിള്ള, ഭീമാഭട്ടർ, പി.ടി. ചെറിയാൻ എന്നീ വരുടെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടനയുടെ ആസ്ഥാന മന്ദിരം ആലപ്പുഴയാണ്.


 കൊച്ചിയിലെ പി.ടി. ചെറിയാൻ സ്വർണ്ണ ഭവനും സംഘടനയുടെ പൊതുസ്വത്തുക്കൾ ഒന്നായി അനുഭവിക്കും. ഇത് സംബന്ധിച്ച് നിലവിലുള്ള അവകാശ തർക്ക കേസുകൾ പിൻവലിക്കും. ഏപ്രിൽ മാസത്തിൽ കേരളത്തി ലെ എല്ലാ ജുവലറി ഉടമകളുടെ സമ്മേളനം വിളിച്ച് ലയന പ്രഖ്യാപനം നടത്തം .പുതിയ ഭാരവാഹികൾ ബി. ഗോവിന്ദൻ (ചെയർമാൻ) ഭീമാഗ്രൂപ്പ് ചെയർമാനായ ഗോവിന്ദൻ . 


ഇന്ത്യൻ ബുള്ളിയൻ ജുവലറി അസോസിയേഷൻ സൗത്ത് സോൺ ചെയർമാൻ കൂടിയാണ് . ജസ്റ്റിൻ പാലത്ര (പ്രസിഡൻ്റ്) കെ. എം ജലീൽ പാലക്കാട് ( ജനറൽ സെക്രട്ടറി)ബിന്ദു മാധവ് ഭീമ കൊച്ചി, (ട്രഷറർ )ബി.ഗിരി രാജൻ കോഴിക്കോട് ഭീമ- ഐ. ഇസ്മയിൽ കുട്ടി ഹാജി കായംകുളം ( രക്ഷാധികാരി മാർ ) എന്നിവരാണ് പുതിയ ഭാരവാഹികൾ  


കള്ളൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിൻ്റെ അന്യായമായ റിക്കവറി മൂലം കടകൾ പൂട്ടേണ്ടി വന്ന വ്യാപാരികൾ ഉണ്ട് വ്യാപാരികൾക്ക് പരിരക്ഷ നൽകുവാൻ ഗവമെൻ്റ് നടപടി സ്വീകരിക്കണം. ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ സ്വർണ്ണവ്യാപാരി സ്വർണ്ണ റിക്കവറിയുടെ പേരിൽപോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും, സ്വർണ്ണത്തിന്മേലുള്ള ഇ -വെ ബിൽപരിധി ഉയർത്തണമെന്നുംഓൾ കേള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

Advertisment