രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ. മുൻകൂർജാമ്യം എതിർത്ത് പ്രോസിക്യൂഷൻ. പൊലീസ് റിപ്പോർട്ടിലുള്ളതെല്ലാം തെറ്റാണെന്ന് രാഹുലിൻറെ അഭിഭാഷകൻ

അതിജീവിതയെ രാഹുല്‍ പലതവണ ലൈംഗികമായി ഉപദ്രവിച്ചു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
rahul

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷന്‍.

Advertisment

രാഹുലിനെ ഗുരുതരമായ പരാമര്‍ശങ്ങളാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

അതിജീവിതയെ രാഹുല്‍ പലതവണ ലൈംഗികമായി ഉപദ്രവിച്ചു. യുവതിയെ പാലക്കാട്ടേക്ക് കൊണ്ടുപോയത് നിര്‍ബന്ധിച്ചാണെന്നും ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചതിന് തെളിവുകളുണ്ടെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയതിനും തെളിവുണ്ട്. 

എന്നാല്‍, പൊലീസ് റിപ്പോര്‍ട്ടിലുള്ളതെല്ലാം തെറ്റാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി തനിക്കുണ്ടായിരുന്നതെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 

കൂടാതെ, ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചത് നിര്‍ബന്ധിച്ചതിനാലല്ലെന്നും യുവതി സ്വമേധയാ കഴിച്ചതാണെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. 

Advertisment