/sathyam/media/media_files/2026/01/19/saji-cheriyan-vellappalli-nadesan-g-sukumaran-nair-2026-01-19-17-56-16.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങൾ ശേഷിക്കെ രാഷ്ട്രീയമായി നിലപാടറിയിക്കേണ്ട മുന്നണികൾ സാമുദായിക ധ്രുവീകരണ രശമങ്ങൾ നടത്തുന്നുവെന്ന സൂചനകൾ ശക്തിപ്പെടുന്നു.
ഹിന്ദുത്വ രാഷ്ട്രീയം പ്രധാന മുദ്രാവാക്യമായി സ്വീകരിച്ച ബിജെപിക്ക് പുറമേ ഇടത്, വലത് മുന്നണികളെ ചുറ്റിപ്പറ്റിയും സാമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റമാണ് ചർച്ച ചെയ്യപ്പെടുന്നത്.
എക്കാലത്തും സംസ്ഥാനത്ത് രാഷ്ട്രീയമായി പോരിനിറങ്ങുന്ന മുന്നണികൾ ഇക്കുറി പോരിന്റെ ആദ്യ ഭാഗത്ത് സാമുദായിക നേതൃത്വങ്ങളെ ഉപയോഗപ്പെടുത്തുന്നുവെന്ന സന്ദേശമാണ് പുറത്ത് വിടുന്നത്.
ഒരുകാലത്തും ഇല്ലാത്ത തരത്തിൽ സിപിഎം സാമുദായിക നേതൃത്വങ്ങളുമായി ചേർന്ന് മറ്റ് രണ്ട് മുന്നണികളെയും തറപറ്റിക്കാൻ നോക്കുന്നുവെന്ന വാദമാണ് കൂടുതൽ ശക്തിപ്പെടുന്നത്.
നിലവിൽ എൻഎസ്എസ് - എസ്എൻഡിപി സഖ്യത്തിന് പിന്നിലും അവരുടെ നേതൃത്വങ്ങൾ നടത്തിയ പത്രസമ്മേളനങ്ങൾക്ക് പിന്നിലും സിപിഎമ്മിന്റെ അടവുനയ സമീപനമുണ്ടെന്നും വ്യാഖ്യാനിക്കപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2025/03/26/k5NTYc6h42DmcETR2hPG.jpg)
മുസ്ലീം ലീഗിനെതിരെയും മലപ്പുറത്തിനെതിരെയും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളിൽ നിന്നാണ് സാമുദായിക നേതൃത്വങ്ങൾ സജീവമായത്.
വെള്ളാപ്പള്ളിയെ വിമർശിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത് വന്നു. എന്നാൽ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കളം നിറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/17/vd-satheesan-2-2026-01-17-17-49-46.jpg)
തുടർന്ന് തന്നെ വിമർശിച്ച സതീശനെതിരെ അതിരൂക്ഷമായ പരാമർശങ്ങളുമായാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നത്. ഇതിന് പിന്നാലെ എൻഎസ്എസ് നേതൃത്വവും അതേറ്റ് പിടിച്ചു.
രണ്ട് സാമുദായിക സംഘടനകൾ ഒന്നിച്ച് നീങ്ങാനും തീരുമാനമെടുത്തു. എന്നാൽ വെള്ളാപ്പള്ളി ലീഗ് നേതൃത്വത്തെ കടന്നാക്രമിക്കുമ്പോഴും സുകുമാരൻ നായർ അത് ചെയ്തില്ല എന്ന് മാത്രമല്ല ബിജെപിക്കെതിരെയും വെടിയുതിർത്തു.
/filters:format(webp)/sathyam/media/media_files/2026/01/02/g-sukumaran-nair-2026-01-02-19-42-22.jpg)
ഇതോടെ സംസ്ഥാനത്തെ പ്രബല സാമുദായിക സംഘടനകൾക്ക് പിന്നിൽ സിപിഎം ഉണ്ടെന്ന വാദഗതി ശക്തമാകുകയും ചെയ്തു. രാഷ്ട്രീയ പോരാട്ടം നടക്കേണ്ട സംസ്ഥാനത്ത് അതിനെ വഴിതിരിച്ചു വിട്ടത് സിപിഎമ്മാണെന്ന ആക്ഷേപമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.
നിലവിൽ രൂപപ്പെട്ട് എസ്എൻഡിപി - എൻഎസ്എസ് ഐക്യം തങ്ങൾക്ക് ഗുണമാകുമെന്ന വാദമാണ് എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നോട്ട് വെയ്ക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/07/07/saji-cheriyan-2025-07-07-18-50-40.jpg)
ഇതിനെല്ലാം ശേഷം മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയും മുസ്ലീം സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. മലപ്പുറത്തടക്കം ജയിക്കുന്നവരുടെ പേര് നോക്കിയാൽ മതിയെന്ന മന്ത്രിയുടെ പരാമർശമാണ് വിവാദമായത്.
ഇതിനെതിരെ സിപിഎമ്മിലും കടുത്ത വികാരം രൂപപ്പെട്ടിട്ടുണ്ട്. നിലവിൽ രൂപ്പെട്ടിട്ടുള്ള സാമുദായിക ധ്രുവീകരണം തങ്ങൾക്ക് അനുകൂലമാക്കാനും എല്ലാ മുന്നണികളിലും ആലോചനകൾ നടക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us