/sathyam/media/media_files/2025/12/11/v-muraleedharan-rajeev-chandrasekhar-2025-12-11-15-40-27.jpg)
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ കരമൂല ഈസ്റ്റിൽ വാർഡിൽ ജനാധിപത്യ അട്ടിമറി എന്ന ആരോപണവുമായി ബി.ജെ.പി. പത്തിൽ കൂടുതൽ ഓപ്പൺ വോട്ടുകളാണ് ബൂത്തിൽ രേഖപടുത്തിയത്.
തെരഞ്ഞെടുപ്പ് നടപടികൾക്കിടെ ഗുരുതരമായ ക്രമക്കേടുകൾ ഉന്നയിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ ബൂത്ത് ഏജന്റുമാർ പോളിങ് ബഹിഷ്‌കരിച്ചു.
പോളിങ് തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ പത്തിലധികം ഓപ്പൺ വോട്ടുകൾ സംശയാസ്പദമായ സാഹചര്യത്തിൽ രേഖപ്പെടുത്തിയതോടെ, ഇത് വോട്ടുകൾ വിലയ്ക്ക് വാങ്ങാനുള്ള വ്യക്തമായ ശ്രമമാണ് എന്നായിരുന്നു ബി.ജെ.പി. ആരോപണം.
ഏജന്റുമാർ നേരിട്ട് പരാതി നൽകിയിട്ടും പ്രിസൈഡിങ് ഓഫീസർമാർ കണ്ണടയ്ക്കുകയായിരുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഏജന്റുമാർ ബൂത്ത് വിട്ട് പുറത്ത് പോവുകയായിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായി ബി.ജെ.പി. 'വോട്ട് ചോരി' ആരോപണത്തെ പിന്തുണച്ചവരാണ് സി.പി.എം. എന്നാൽ, സി.പിഎമ്മാണ് യഥാർഥത്തിൽ വോട്ട് ചോരി നടത്തുന്നത്, അതിന് കോൺഗ്രസ് കുടപിടിക്കുകയാണെന്നും ബി.ജെ.പി ആരോപിക്കുന്നു.
കാരശ്ശേരിയിലെ വോട്ട് ക്രമക്കേടിനെ ബി.ജെ.പി ദേശീയ തലത്തിൽ തന്നെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുകയാണ്. കേരളത്തിലെ വോട്ട് ക്രമക്കേടിനെതിരെ നടക്കുനന്ന പ്രതിഷേധങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടും എന്ന് ബി.ജെ.പി. നേതൃത്വം വിലയിരുത്തുന്നു.
കോൺഗ്രസ് ശക്തമായ സ്വാധീനമുള്ള കേരളത്തിൽ, ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ തുറന്നുകാട്ടുന്നതിലൂടെ തങ്ങളുടെ രാഷ്ട്രീയ ആധികാരികത ഉറപ്പിക്കാനും, ഇരട്ട മുന്നണികളുടെ ജനവഞ്ചന ദേശീയതലത്തിൽ തുറന്നുകാട്ടാൻ കഴിയുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ.
കേരളത്തിൻ എൽ.ഡി.എഫിനും യു.ഡി.എഫിനും എതിരെ ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ ബി.ജെ.പി. ഒരുങ്ങുകയാണ് എന്ന് ശക്തമായ സന്ദേശമാണ് പ്രതിഷേധത്തിലൂടെ നേതൃത്വം നൽകാൻ ശ്രമിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us