ആലുവ: എയർ കേരള ജൂൺ രണ്ടാം വാരം മുതൽ സർവീസാ രംഭിക്കുമെന്ന് എയർ കേരള ചെയർമാൻ അഫി അഹമ്മദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന വിമാനം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കായിരിക്കും പറക്കുക. ഏതൊക്കെ റൂട്ടിൽ പരമാവധി എത്ര നിരക്കിൽ വരെ യാത്ര ചെയ്യാൻ ഓരോരുത്തരും ആഗ്ര ഹിക്കുന്നുണ്ടെന്നറിയാൻ വെബ് സൈറ്റിലൂടെ അഭിപ്രായം തേടി ക്കൊണ്ടിരിക്കുകയാണ്.
മികച്ച അഭിപ്രായം രേഖപ്പെടുത്തുന്ന മൂന്ന് പേർക്ക് ഉദ്ഘാടന വിമാനത്തിൽ സൗജന്യ യാത്ര അനുവദിക്കും.
72 പേർക്ക് സഞ്ചരിക്കാവുന്ന അഞ്ച് വിമാനങ്ങളാണ് പാട്ടത്തിനെടുക്കുന്നത്