/sathyam/media/media_files/2026/01/20/tecnopark-2026-01-20-19-00-31.jpg)
ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസിലെ തേജസ്വിനി കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ഫ്ളോറില്‍ 10,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ ഓഫീസ് തുറന്നത്.
2018 ലാണ് ആരംഭിച്ചത്. വളര്‍ച്ചയുടെ പാതയിലുള്ള അല്‍സോണ്‍ സോഫ്റ്റ് വെയര്‍ ടീമംഗങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് അത്യാധുനിക സംവിധാനങ്ങളുള്ള ഓഫീസ് സജ്ജീകരിച്ചത്. പുതിയ ഓഫീസിലെ ആധുനിക ഓപ്പണ്‍-പ്ലാന്‍ ലേഔട്ട്, പ്രത്യേക സഹകരണ മേഖലകള്‍, ഐടി മേഖലയ്ക്കാവശ്യമായ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയവ ശ്രദ്ധേയമാണ്.
ഭാവിയില്‍ ഏജന്‍റ് ഓട്ടോമേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ടെക്നോപാര്‍ക്കിലെ എഐ സംരംഭങ്ങളുടെ ശക്തമായ വളര്‍ച്ചാപാതയെ പ്രതിഫലിപ്പിക്കുന്നതിനും ഈ വിപുലീകരണത്തിലൂടെ അല്‍സോണ്‍ സോഫ്റ്റ് വെയറിനു സാധിക്കും.
അല്‍സോണ്‍ സോഫ്റ്റ് വെയറിന്‍റെ സിഇഒയും സഹസ്ഥാപകനുമായ ലിജിത്ത് അപ്പുക്കുട്ടനും സിടിഒയും സഹസ്ഥാപകനുമായ അനു ആചാരിയും സംയുക്തമായി പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. അല്‍സോണ്‍ സോഫ്റ്റ് വെയറിലെ ജീവനക്കാരും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us