ആന്ധ്രയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. 8 പേര്‍ മരിച്ചു

അനക്പള്ളി ജില്ലയിലെ കോട്ടവുരട്‌ല എന്ന സ്ഥലത്തെ പടക്ക നിര്‍മാണ ഫാക്ടറിയില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്. 

New Update
Chief Minister N Chandrababu Naidu expressed shock over the incident

അമരാവതി: ആന്ധ്രയിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 8 പേര്‍ക്ക് ജീവൻ നഷ്ടമായി.

Advertisment

അനക്പള്ളി ജില്ലയിലെ കോട്ടവുരട്‌ല എന്ന സ്ഥലത്തെ പടക്ക നിര്‍മാണ ഫാക്ടറിയില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്. 


അപകടത്തിൽ ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.


15 പേരാണ് അപകടസമയത്ത് പടക്ക നിര്‍മാണ ശാലയിലുണ്ടായിരുന്നത്. സ്ഫോടനത്തില്‍ പടക്കനിര്‍മാണ യൂണിറ്റ് പൂര്‍ണമായും തകര്‍ന്നു. 

അപകടത്തില്‍ മരിച്ചവരെല്ലാം കാക്കിനട ജില്ലയിലെ സമര്‍ലകോട്ട നിവാസികളാണ്. പൊലീസും അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.