ആമസോണ്‍ മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്റ് സംവിധാനങ്ങള്‍  വിപുലീകരിക്കുന്നു

ആമസോണ്‍ ഇന്ത്യ തങ്ങളുടെ മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു.

New Update
AMAZONE 1

കൊച്ചി: ആമസോണ്‍ ഇന്ത്യ തങ്ങളുടെ മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു. വില്‍പ്പനക്കാര്‍ക്കും ഡയറക്ട്-ടു-കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ക്കുമായി ഓട്ടോമേഷന്‍ ശേഷിയും പണമടക്കല്‍ സംവിധാനങ്ങളും മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചു.

Advertisment

എപിഐ സംവിധാനങ്ങളും പേ ഓണ്‍ ഡെലിവറി സൗകര്യവും സംയോജിപ്പിക്കാനുള്ള നടപടി ഇതിന്റെ മുഖ്യ ഘടകമാണ്. നേരത്തെ പരീക്ഷ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ നടപടി ഇപ്പോള്‍ ഇന്ത്യ മുഴുവനായി വിപുലീകരിക്കുകയാണ്.

ഈ സേവനം ഒരൊറ്റ ഇന്‍വെന്ററി സ്ഥലത്ത് നിന്ന് ഓര്‍ഡര്‍ പ്രോസസ്സിംഗ്, ട്രാക്കിംഗ്, ഷിപ്പിംഗ് എന്നിവ ലളിതമാക്കുന്നു അങ്ങനെ പ്രത്യേക വെയര്‍ഹൗസുകളുടെയോ ലോജിസ്റ്റിക്‌സ് പങ്കാളികളുടെയോ ആവശ്യകത ഇല്ലാതാകുന്നു.

 1000ലേറെ സംരംഭകരും ഡയറക്ട് ടു കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളുമാണ് ഇപ്പോള്‍ എംസിഎഫ് സേവനങ്ങള്‍ ഉപയോഗിക്കുന്നത്.  70 ശതമാനത്തിലേറെ ഡയറക്ട് ടു കണ്‍സ്യൂമര്‍ ഓര്‍ഡറുകളും ക്യാഷ് അധിഷ്ഠിതമാണ് എന്നതിനാല്‍ ഈ നീക്കങ്ങള്‍ക്ക് ഏറെ പ്രാധാന്യമാണുള്ളത്. 

ഇന്നത്തെ ഇ-കോമേഴ്‌സ് സാഹചര്യങ്ങളില്‍ കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കാന്‍ ചെറുകിട ബിസിനസുകളേയും ഡയറക്ട് ടു കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളേയും ശാക്തീകരിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആമസോണിലെ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ആന്‍ഡ് ഇന്ത്യ ഗ്ലോബല്‍ ട്രേഡ് സെല്ലര്‍ എക്‌സ്പീരിയന്‍സ് വൈസ് പ്രസിഡന്റ് വിവേക് സോമറെഡ്ഡി പറഞ്ഞു.

 ലോകോത്തര നിലവാരത്തിലെ ഫുള്‍ഫില്‍മെന്റ് ശൃംഖലയും സാങ്കേതികവിദ്യയും ലഭ്യമാക്കി സംരംഭകരെ പുതുമയിലും വളര്‍ച്ചയിലും കേന്ദ്രീകരിക്കാന്‍ തങ്ങള്‍ സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment