കെ.എസ്.ആർ.ടി.സി ബസ്സ് അപകടത്തിൽ പരിക്ക് പറ്റിയവർക്ക് അടിയന്തിര വൈദ്യസഹായം നൽകി ജീവൻ രക്ഷിച്ച 108 ആംബുലൻസ് ജീവനക്കാർക്ക് 108 ദേശിയ രക്ഷാ അവാർഡ്

New Update
സംസ്ഥാന ഓപ്പറേഷൻസ് മേധാവി ശരവണൻ അരുണാചലം, എമർജൻസി മെഡിക്കൽ ടെക്_നീഷ്യൻ നിഷാദ് എച്ച്.എസ്, ആംബുലൻസ് പൈലറ്റ് ഹരികുമാർ ആർ, എച്ച്.ആർ മേധാവി ജിതിൻ മാത്യു, പ്രോഗ്രാം മാനേജർ കിരൺ പി.എസ് എന്നിവർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ്സ് അപകടത്തിൽ പരിക്ക് പറ്റിയവർക്ക് അടിയന്തിര വൈദ്യസഹായം നൽകി ജീവൻ രക്ഷിച്ച 108 ആംബുലൻസ് ജീവനക്കാരെ 108 ദേശിയ രക്ഷാ അവാർഡ് നൽകി ആദരിച്ചു. തിരുവനന്തപുരം കാട്ടാക്കട ആമച്ചൽ കുടുംബാരോഗ്യകേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ഹരികുമാർ ആർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഷാദ് എച്ച്.എസ് എന്നിവരെയാണ് ആദരിച്ചത്.

Advertisment

കനിവ് 108 ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് സംസ്ഥാന ഓപ്പറേഷൻസ് മേധാവി ശരവണൻ അരുണാചലം ഇരുവർക്കും ക്യാഷ് അവാർഡ്, മൊമെന്റോ, മെഡലുകൾ എന്നിവ നൽകി ആദരിച്ചു. ചടങ്ങിൽ  ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് എച്ച്.ആർ മേധാവി ജിതിൻ മാത്യു, പ്രോഗ്രാം മാനേജർ കിരൺ പി.എസ് എന്നിവർ സന്നിഹിതരായിരുന്നു.

ദേശീയതലത്തിൽ ഓരോ മാസവും മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്ന 108 ആംബുലൻസ് ജീവനക്കാരിൽ തിരഞ്ഞെടുക്കുന്ന ഒരു ആംബുലൻസ് പൈലറ്റിനും, എമർജൻസി മെഡിക്കൽ ടെക്നീഷ്യനും ഇത്തരത്തിൽ ആദരവ് നൽകി വരുന്നതായി ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് അധികൃതർ അറിയിച്ചു.

2025 ജൂലൈ 6 നു  രാവിലെ നെയ്യാർ ഡാമിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സ് അപകടത്തിൽ പരിക്ക് പറ്റിയ പത്തിലേറെപേർക്ക് അടിയന്തിര വൈദ്യസഹായം നൽകി ജീവൻ രക്ഷിച്ചതിനാണ് ഇരുവർക്കും ആദരം ലഭിച്ചത്.

Advertisment