Advertisment

തി​രു​വ​ന​ന്ത​പു​രത്ത് വി​ദ്യാ​ർ​ഥി​ക്ക് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു; ര​ണ്ടു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

New Update
H

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക്ക് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Advertisment

വി​ദ്യാ​ർ​ഥി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഉ​ത്രാ​ട​ദി​ന​ത്തി​ൽ കു​ള​ത്തി​ൽ കു​ട്ടി കു​ളി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​ത്.

ഈ ​വി​ദ്യാ​ർ​ഥി​ക്കൊ​പ്പം കു​ള​ത്തി​ൽ കൂ​ടെ കു​ളി​ച്ച മ​റ്റ് ര​ണ്ട് പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Advertisment