New Update
/sathyam/media/media_files/9P2rDyrkjAZVITHsYNoj.jpg)
കണ്ണൂർ: വിദേശ വനിതയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കളരി പരിശീലകനെതിരേ ടൗൺ പോലീസ് കേസെടുത്തു.
Advertisment
അമേരിക്കൻ സ്വദേശിയും ഇന്ത്യൻ പൗരത്വവുമുള്ള 42 വയസുകാരിയെ കളരി പഠിപ്പിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ തോട്ടട സ്വദേശിയും കളരി പരിശീലകനുമായ 53 വയസുകാരനെതിരേയാണ് ടൗൺ പോലീസ് കേസെടുത്തത്.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവമെങ്കിലും ബുധനാഴ്ചയാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ ടൗൺ പോലീസ് അന്വേഷണം നടത്തിവരികയാണ്.