/sathyam/media/media_files/2026/01/11/screenshot-2026-01-11-233946-2026-01-11-23-40-06.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ബിജെപി സംസ്ഥാന നേതൃത്വത്തോട് ആഹ്വാനം ചെയ്ത് അമിത് ഷാ. സ്ഥാനാർത്ഥി നിർണയം വേഗത്തിൽ ആക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
50 ശതമാനം സ്ഥാനാർത്ഥികളെ ഈ മാസം തീരുമാനിക്കാനാകണം. ശബരിമല സ്വർണ്ണകൊള്ള തിരഞ്ഞെടുപ്പിൽ മുഖ്യപ്രചരണ വിഷയം ആക്കണമെന്നും അമിത് ഷാ നിർദേശിച്ചു.
ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് അമിത് ഷാ ഈ നിർദ്ദേശങ്ങൾ നൽകിയത്. ഇടത് വലതു മുന്നണികൾ നിയന്ത്രിക്കുന്ന കേരളത്തിന്റെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുകയാണ്.
ഡൽഹിയിൽ എത്തിയാൽ ഒരുമിക്കുന്ന ഇടത് വലത് മുന്നണികൾ കേരളത്തിലും കൈകോർക്കുന്ന നാൾ വിദൂരമല്ല. എൽഡിഎഫും യുഡിഎഫും ഒന്നിക്കുന്ന ദിവസം വരിക തന്നെ ചെയ്യും.
/filters:format(webp)/sathyam/media/media_files/2026/01/11/2771221-amit-shah-2026-01-11-23-38-31.webp)
ബിജെപിയെ പ്രതിരോധിക്കാൻ ആയിരിക്കും എൽഡിഎഫും യുഡിഎഫും ഒരിക്കൽ ഒന്നിക്കാൻ പോകുന്നത്. അന്ന് ബിജെപി കേരളത്തിൽ മുഖ്യപ്രതിപക്ഷം ആകും. അതിനായി അധ്വാനിക്കണമെന്നും നേതാക്കളോട് അമിത്ഷാ ആവശ്യപ്പെട്ടു.
അമിത് ഷായുടെ വരവോടെ എൻ.ഡി.എയുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ നേടിയ വിജയത്തിൽ സംസ്ഥാന നേതാക്കളെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേരളത്തിൽ താമര വിരിയുക എളുപ്പം ആയിരുന്നില്ലെന്നും ഓർമിപ്പിച്ചു.
തിരുവനന്തപുരം കോർപറേഷൻ നേടിയ ബിജെപി ഇനി കേരളത്തിൻ്റെ മുഖ്യമന്ത്രിയെയും സംഭാവന ചെയ്യാൻ പോകുകയാണെന്നും അമിത് ഷാ പറഞ്ഞു.
ശബരിമലയുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ കഴിയാത്തവർക്ക് എങ്ങനെ വിശ്വാസം സംരക്ഷിക്കാൻ കഴിയുമെന്ന അമിത് ഷായുടെ ചോദ്യം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ മുദ്രാവാക്യം.
നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് സീറ്റുകൾ നേടുന്നതിനൊപ്പം വോട്ട് വർദ്ധിക്കണം എന്നും അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/11/screenshot-2026-01-11-233917-2026-01-11-23-40-06.jpg)
നിർണായകമായ തിരഞ്ഞെടുപ്പിന്റെ ഗൗരവം ഓർമ്മിപ്പിച്ചാണ് അമിത് ഷാ ബിജെപി കോർ കമ്മിറ്റി യോഗത്തിലും എൻഡിഎ നേതൃയോഗത്തിലും സംസാരിച്ചത്.
വികസിത സുരക്ഷിത വിശ്വാസ സംരക്ഷണ കേരളം എന്ന മുദ്യാവാക്യമുയർത്തിയാണ് ബിജെപി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളെ അഭിസംബോധന ചെയ്ത അമിത് ഷാ ശബരിമല സ്വർണ്ണകൊള്ളയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചു.
ഗുജറാത്ത് മാതൃകയിൽ കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്ത സർക്കാർ എങ്ങനെ വിശ്വാസം സംരക്ഷിക്കുമെന്നാണ് അമിത് ഷായുടെ ചോദ്യം.
കേരളത്തിൽ എൻഡിഎയും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുസ്ലീംലീഗ്, ജമാത്തെ ഇസ്ലാമി എന്നിവർ ഉൾപ്പെടുന്ന മുന്നണിയാണ് യുഡിഎഫ് എന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
/filters:format(webp)/sathyam/media/media_files/2025/03/26/U7lNEkh3eL67SafAMgvi.jpg)
ബിജെപി ആസ്ഥാനത്തു ചേർന്ന എൻഡിഎ നേതൃയോഗത്തിലും കോർകമ്മറ്റി യോഗത്തിലും അമിത് ഷാ പങ്കെടുത്തതോടെ നേതാക്കൾ ആവേശത്തിലാണ്.
എല്ലാവരും ഒന്നിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനാണ്. ജനുവരിയിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൂടി സംസ്ഥാനത്തെത്തിച്ച് നിയമസഭ തെരഞ്ഞടുപ്പിൽ നേരത്തെ കളം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.
നഗരസഭയിലെ വികസന പദ്ധതികളിൽ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയെ കൊണ്ടുവരും എന്നത് ബിജെപിയുടെ വാഗ്ദാനമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us