ഇ​ന്ന് ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ബി​ജെ​പി മേ​യ​ർ ഉ​ണ്ടെ​ങ്കി​ൽ, നാ​ളെ കേ​ര​ള​ത്തി​ൽ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​കും. ബി.ജെ.പിയുടെ വോട്ട്​ഷെയർ 30ഉം 40ഉം ശതമാനമായി ഉയരാൻ ഇനി അധികകാലം വേണ്ട. ബി​ജെ​പി​യു​ടെ "മി​ഷ​ൻ 2026' അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ

New Update
1000425879

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ "മി​ഷ​ൻ 2026' അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. 'കേ​ര​ള​ത്തി​നൊ​രു ബി​ജെ​പി മു​ഖ്യ​മ​ന്ത്രി' എ​ന്ന​താ​ണ് പാ​ർ​ട്ടി​യു​ടെ അ​ടു​ത്ത പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് അ​മി​ത് ഷാ ​പ്ര​ഖ്യാ​പി​ച്ചു.

Advertisment

ച​രി​ത്ര വി​ജ​യം നേ​ടി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ അ​ധി​കാ​രം പി​ടി​ച്ച​തി​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു​കൊ​ണ്ടാ​ണ് ഷാ, ​അ​ടു​ത്ത ല​ക്ഷ്യം പ്ര​ഖ്യാ​പി​ച്ച​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ബി​ജെ​പി പ്ര​തി​നി​ധി​ക​ളെ അ​മി​ത് ഷാ ​അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

ഇ​ന്ന് ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ബി​ജെ​പി മേ​യ​ർ ഉ​ണ്ടെ​ങ്കി​ൽ, നാ​ളെ കേ​ര​ള​ത്തി​ൽ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​കു​മെ​ന്നും അ​മി​ത് ഷാ ​ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. വി​ക​സി​ത കേ​ര​ളം യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്നും അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ എ​ൽ ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ൽ 'മാ​ച്ച് ഫി​ക്സിം​ഗ്' ആ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഷാ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ർ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ലും ബി​ജെ പി - ​എ​ൻ​ഡി​എ നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ളി​ലും പ​ങ്കെ​ടു​ത്ത അ​മി​ത് ഷാ, ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​യം വ​ലി​യ നേ​ട്ട​മാ​ണെ​ങ്കി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​യ്ക്ക് പാ​ർ​ട്ടി സം​വി​ധാ​ന​ത്തെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ ബി​ജെ​പി​ക്ക് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം നേ​താ​ക്ക​ളോ​ട് പ​റ​ഞ്ഞു.

Advertisment