/sathyam/media/media_files/2026/01/12/amith-shah-keralam-2026-01-12-14-17-12.jpg)
തിരുവനന്തപുരം: അമിത് ഷാ നേരിട്ടെത്തി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മിഷൻ 2026 തയ്യാറാക്കിയതോടെ അങ്കത്തിന് ബിജെപി മുൻകൂട്ടി ഒരുങ്ങുകയാണ്. തിരുവനന്തപുരം കോർപറേഷൻ പിടിച്ചതിന്റെ ആവേശത്തിലാണ് ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ എല്ലാ മണ്ഡലങ്ങളിലും വിജയിക്കുകയാണ് ലക്ഷ്യം.
രണ്ടാമതെത്തിയിടത്തും ആഞ്ഞുപിടിക്കും. മികച്ച പ്രതിച്ഛായയുള്ളതും പൊതുസമ്മതരുമായ സ്ഥാനാർത്ഥികളെ നിർത്തി ജയം കൈപ്പിടിയിലാക്കുകയാണ് ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്രമോഡി ഉടൻ കേരളത്തിലെത്തുമ്പോൾ മിഷൻ 2026ൽ പൂർണ്ണമായി പ്രഖ്യാപിക്കും. അമിത് ഷായുടെ സാന്നിധ്യത്തിൽ എൻഡിഎ നേതൃയോഗവും ബിജെപി കോർകമ്മിറ്റിയോഗവും ചേർന്നാണ് മിഷൻ 2026രൂപരേഖ തയ്യാറാക്കിയത്.
വികസിത കേരളം മുൻനിറുത്തിയാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മൊത്തം വോട്ടിൽ വളർച്ചയുണ്ടായിട്ടുണ്ടെങ്കിലും ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളുടെ വോട്ടിലും പാർട്ടിയുടെ അടിസ്ഥാന വോട്ടിലും പ്രതീക്ഷിച്ച കുതിപ്പുണ്ടാക്കാനായില്ലെന്നാണ് വിലയിരുത്തൽ.
/filters:format(webp)/sathyam/media/media_files/2026/01/12/amith-shah-mission-2026-2026-01-12-14-20-49.jpg)
അതുകണക്കിലെടുത്ത് മിഷൻ 2026ൽ പിഎഫ്ഐ, ജമാ അത്തെ ഇസ്ളാമി, എസ്.ഡി.പി.ഐ സംഘടനകൾക്കെതിരായ പോരാട്ടത്തിന് കൂടുതൽ ഊന്നൽ നൽകാനും ശബരിമല സ്വർണ്ണകൊള്ളകേസിൽ ശക്തമായ പോരാട്ടം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വികിസത കേരളം, സുരക്ഷിത കേരളം, ശബരിമല വിശ്വാസ സംരക്ഷണം എന്നിവയും ചേർത്ത് മൂന്ന് മുദ്രാവാക്യങ്ങളിലൂന്നിയുള്ള മിഷൻ 2026 കർമ്മപദ്ധതിയാണ് നിയമസഭാ തിരഞ്ഞെടുപ്പിനായി പാർട്ടി അംഗീകരിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മുൻകൂട്ടി തീരുമാനിച്ചിരുന്നതുപോലെ കാര്യങ്ങൾ നടത്താനായെന്നാണ് വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാസീറ്റിലും മത്സരിക്കും. പാർട്ടിയിൽ ഗ്രൂപ്പ് പ്രവർത്തനം ഇല്ലാതാക്കും.
എൻഡിഎ ജയിക്കുന്ന പ്രസ്ഥാനമാണെന്ന് സ്ഥാപിക്കുക. തലസ്ഥാന ഭരണം പിടിക്കും. ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം ഇരട്ടിയാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിച്ചു. 14ൽ നിന്ന് 30 പഞ്ചായത്തുകളുടെ ഭരണം നേടിയതിന് പുറമെ 79 പഞ്ചായത്തുകളിൽ രണ്ടാംകക്ഷിയായി. 23000 തദ്ദേശവാർഡുകളിൽ 21500 വാർഡുകളിലും പാർട്ടി മത്സരിച്ചു.
ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ ശക്തമായിരുന്നെന്നും വിലയിരുത്തി. മിഷൻ 2026ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനെ മുഖ്യഎതിരാളിയായി കണ്ടുള്ള പ്രചരണമാണ് എൻഡിഎ സ്വീകരിക്കുക.
യുഡിഎഫിനെയും എൽഡിഎഫിനേയും നിയന്ത്രിക്കുന്നത് രാജ്യവിരുദ്ധ ശക്തികളായ ജമാ അത്ത് ഇസ്ളാമിയും അവരുടെ അനുബന്ധ സംഘടനകളുമാണ്. അത് ഇതര വിഭാഗങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.
ശബരിമലയിലും മുസ്ളീം തീവ്രവാദത്തിലും ഇടതുവലതുമുന്നണികളുടെ സമാനനിലപാട് തുറന്നുകാട്ടും. വോട്ട് വിഹിതം 30% നേടിയെടുക്കും. മുസ്ളീം തീവ്രവാദത്തെ എതിർക്കുന്നവർക്ക് സുരക്ഷാപ്രതീക്ഷയായി എൻഡിഎയെ അവതരിപ്പിക്കാനും മിഷൻ 2026ൽ ലക്ഷ്യമിടുന്നു.
ശബരിമല സ്വർണക്കൊള്ളയായിരിക്കും ഇത്തവണയും ബിജെപി ഉയർത്തിക്കാട്ടുകയെന്നാണ് അറിയുന്നത്. ഇത്കേരളത്തിലെ മാത്രം പ്രശ്നമല്ലെന്നും ദേശീയതലത്തിൽ വിശ്വാസികളെ ബാധിക്കുന്നതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
സ്വതന്ത്ര അന്വേഷണത്തിന് സർക്കാർ വഴങ്ങേണ്ടി വരും. ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാനാകാത്തവർക്ക് എങ്ങനെയാണ് വിശ്വാസം സംരക്ഷിക്കാൻ കഴിയുക. വിശ്വാസം സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിണറായി വിജയന് ഇറങ്ങിപോകാൻ സമയമായി. ശബരിമലയിൽ നിഷ്പക്ഷ അന്വേഷണം നടത്തണം. അതിനായി ശക്തമായ പ്രക്ഷോഭം നടത്തണം.
/filters:format(webp)/sathyam/media/media_files/2026/01/12/mission-2026-2026-01-12-14-19-49.jpg)
കുറ്റക്കാർക്ക് രക്ഷപ്പെടാനുളള വൈറസ് ഇട്ടുള്ള എഫ്ഐആർ തയ്യാറാക്കിയാണ് അന്വേഷണം. രണ്ടു മന്ത്രിമാർ ജനമനസിൽ കുറ്റക്കാരായുണ്ട്. അവരെ എങ്ങനെയാണ് സർക്കാർ ന്യായീകരിക്കുക. കോൺഗ്രസ് നേതാക്കൾ പ്രതികളോടൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നു.
കേരളത്തിന് വികസനം വരണമെങ്കിൽ ബിജെപിയും മോദിസർക്കാരും ജയിക്കണം. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ബിജെപിയുടെ വിജയയാത്രയായിരുന്നു. ഈ വർഷവും അത് ആവർത്തിക്കും.
കേരളം നേരിടുന്ന വലിയപ്രശ്നങ്ങൾ സുരക്ഷയും വികസനമില്ലായ്മയും വിശ്വാസം സംരക്ഷിക്കാനാകാത്തതുമാണ്. എൽഡിഎഫ് വന്നാലും യുഡിഎഫ് ജയിച്ചാലും പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ശക്തികളായിരിക്കും ഭരിക്കുക. പിന്നെ എങ്ങനെയാണ് കേരളത്തിൽ സുരക്ഷയുണ്ടാകുക.
പിണറായി വിജയൻ മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിച്ചത്. മുസ്ളീം സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണ്ടെന്നാണിവരുടെ നിലപാട്. മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നപ്പോൾ ഇരുമുന്നണികളും എതിർത്തു.
അവർ വിഭജന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു. ബിജെപിക്കെതിരെ ഒരുമിക്കുന്നു. ഇവർ ത്രിപുരയിലും ബംഗാളിലും ഒരുമിച്ചു. രണ്ടിടങ്ങളിലും അവർക്ക് പൂജ്യം സീറ്റാണിപ്പോൾ. കമ്മ്യൂണിസം ലോകത്ത് ഇല്ലാതായി. കോൺഗ്രസ് രാജ്യത്തും ഇല്ലാതായി - അമിത് ഷാ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us