സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശബരിമലയിലെ സ്വര്‍ണ്ണ മോഷണം കേരളത്തിലെ ജനങ്ങളുടെ മാത്രമല്ല, രാജ്യത്തുടനീളമുള്ള ഭക്തരുടെയും ആശങ്കയാണ്

ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന എല്‍ഡിഎഫുമായി ബന്ധപ്പെട്ട രണ്ട് പേര്‍ സംശയത്തിന്റെ നിഴലിലാണ്.

New Update
gold

തിരുവനന്തപുരം: ശബരമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. 

Advertisment

കേരള സന്ദര്‍ശനത്തിനിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശബരിമലയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്ക് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയില്ല.

ശബരിമലയിലെ സ്വര്‍ണ്ണ മോഷണം കേരളത്തിലെ ജനങ്ങളുടെ മാത്രമല്ല, രാജ്യത്തുടനീളമുള്ള ഭക്തരുടെയും ആശങ്കയാണ്. 

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എഫ്ഐആര്‍ കണ്ടിരുന്നു. അത് തയ്യാറാക്കിയ രീതി പ്രതികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണെന്നും അമിത് ഷാ ആരോപിച്ചു.

ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന എല്‍ഡിഎഫുമായി ബന്ധപ്പെട്ട രണ്ട് പേര്‍ സംശയത്തിന്റെ നിഴലിലാണ്.

അത്തരം സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം എങ്ങനെ സാധ്യമാകും എന്ന ചോദ്യവും അമിത് ഷാ ഉയര്‍ത്തി.

Advertisment