ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു'; സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്ന് അമിത് ഷാ

ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

New Update
amith Untitledti.jpg

വയനാട്: ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നല്‍കി. ഈ മാസം 23നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisment

ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

സുദേവന്റെ വീട്ടില്‍ നടന്ന തെരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സുദേവന്റെ വീട്ടില്‍ രാവിലെ ഏഴ് മണി മുതല്‍ തുടങ്ങിയ തെരച്ചിലാണ്. സ്ത്രീയുടെ മൃതദേഹമാണ് കിട്ടിയത്. ഇതോടെ മരണം 184 ആയി.

ഉദ്യോഗസ്ഥ സംഘങ്ങളുടെ വാഹനം ആംബുലന്‍സിന്റെ വഴിമുടക്കുന്നുവെന്ന പരാതിയുമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ഉദ്യോഗസ്ഥര്‍ അനാവശ്യമായി റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് തടസ്സം ഉണ്ടാക്കുന്നു.

ചൂരല്‍മാലയില്‍ നിന്ന് മൃതദേഹങ്ങളുമായി മേപ്പാടി ആശുപത്രിയില്‍ എത്താന്‍ മണിക്കൂറുകള്‍ വേണ്ടി വരുന്നതായി ആരോപണം.വാഹനങ്ങള്‍ ഉടന്‍ മാറ്റി നല്‍കണമെന്നും ആവശ്യം.

Advertisment