Advertisment

പ​ത്ത​നം​തി​ട്ടയിലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണത്തിൽ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് പോലീസ്. അ​റ​സ്റ്റി​ലാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. നടപടി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ

New Update
J

പ​ത്ത​നം​തി​ട്ട: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി അ​മ്മു സ​ജീ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം കൂ​ടി ചേ​ർ​ത്തു. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. 

Advertisment

സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി​നി അ​ലീ​ന ദി​ലീ​പ്, ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി അ​ക്ഷി​ത, കോ​ട്ട​യം അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി അ​ഞ്ജ​ന മ​ധു എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്.

അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി മൂ​ന്ന് സ​ഹ​പാ​ഠി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ന​വം​ബ​ര്‍ 15 നാ​ണ് ചു​ട്ടി​പ്പാ​റ എ​സ്എം​ഇ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​മ്മു സ​ജീ​വ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച​ത്.

 

Advertisment