/sathyam/media/media_files/nlQmQo0PL9XWAUiICKBZ.jpg)
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നത് തടയാൻ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുതെന്ന ആരോഗ്യവകുപ്പിന്റെ കർശന നിർദേശത്തിൽ ഫയർഫോഴ്‌സ് സേനാംഗങ്ങൾ ആശങ്കയിൽ.
സാധാരണയായി പാറമടകളിലെയും കുളങ്ങളിലെയും രക്ഷാപ്രവർത്തനങ്ങൾക്ക് ഫയർഫോഴ്‌സ് സ്‌കൂബ ഡൈവേഴ്‌സാണ് ഇറങ്ങാറ്. എന്നാൽ അത്തരം സ്ഥലങ്ങളിൽ അമീബയുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഫയർഫോഴ്സിൻ്റെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിരിക്കുകയാണ്.
അംഗങ്ങൾക്ക് ബദൽ മാർഗങ്ങൾ തേടാൻ ടെക്‌നിക്കൽ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും, എന്തൊക്കെയാണ് ബദൽ മാർഗങ്ങളെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അതിനാൽ, ഫയർ സർവീസ് അസോസിയേഷൻ ഫയർഫോഴ്‌സ് മേധാവിക്ക് കത്തയച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ, ജില്ലാ ഓഫീസർമാരും റീജണൽ ഓഫീസർമാരും ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രഹസ്യ സ്വഭാവത്തിലുള്ള ഒരു നിർദേശം ടെക്‌നിക്കൽ ഡയറക്ടർ നൽകിയിട്ടുണ്ട്.