/sathyam/media/media_files/cECTkMYDy47RKJke2jr9.jpg)
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി.
കഴിഞ്ഞ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന മരണമാണ് അമീബിക് മസ്തിഷ്വരം മൂലമാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 26 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.