/sathyam/media/media_files/2025/09/09/amoebic-meningoencephalitis-2025-09-09-19-18-59.jpg)
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം കാ​ര​ക്കോ​ട് സ്വ​ദേ​ശി​യാ​യ 13 വ​യ​സു​കാ​ര​നാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം പ​ത്താ​യി.
ഒ​രാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി റ​ഹീം (59) ആ​ണ് മ​രി​ച്ച​ത്.
റ​ഹീ​മി​നൊ​പ്പം ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​ളെ​യും സ​മാ​ന ല​ക്ഷ​ങ്ങ​ളോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കോ​ട്ട​യം സ്വ​ദേ​ശി ശ​ശി​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ഇ​രു​വ​രും ജോ​ലി ചെ​യ്തി​രു​ന്ന കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര​യി​ലെ ശ്രീ​നാ​രാ​യ​ണ ഹോ​ട്ട​ൽ അ​ട​ച്ചി​ടാ​ൻ കോ​ർ​പ​റേ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ കി​ണ​റ്റി​ൽ നി​ന്നും വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ ആ​രോ​ഗ്യ വ​കു​പ്പ് ശേ​ഖ​രി​ച്ചു.