സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം. രോ​ഗം സ്ഥി​രീ​ക​രി​ച്ചത് വയനാട് സ്വദേശിക്ക്

New Update
ameebic virus

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. 45 വ​യ​സു​ള്ള വ​യ​നാ​ട് സു​ൽ​ത്താ​ൻ​ ബ​ത്തേ​രി സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 

Advertisment

ഇ​യാ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത് ഏ​ഴു പേ​രാ​യി.

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും മൂ​ന്നു​പേ​ർ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും ഇ​ന്നി​പ്പോ​ൾ സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ വ​യ​നാ​ട് സ്വ​ദേ​ശി​യു​മാ​ണ്.

ഇ​തി​ൽ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ഞ്ഞി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​കു​ഞ്ഞ് വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. ഈ ​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

Advertisment