അമീബിക് മസ്തിഷ്കജ്വരം ആലപ്പുഴ ജില്ലയില്‍ സ്ഥിരീകരിച്ചു. ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം)

New Update
amoebic meningoencephalitis-2

ആലപ്പുഴ: തണ്ണീർമുക്കം സ്വദേശിയായ പത്ത് വയസ്സുകാരൻ അമീബിക് മെനിൻജോ എൻസഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ നല്ല ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) അറിയിച്ചു.

Advertisment

നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിൽ എത്തി തലച്ചോറിനെ ഗുരുതരമായി ബാധികുന്ന എൻസഫലിറ്റിസ് ഉണ്ടാക്കാനിടയാക്കുന്നു. 

മലിനമായ വെള്ളക്കെട്ടുകളിലും ജലസ്രോതസ്സുകളിലും രോഗകാരിയായ നെഗ്ലേറിയ ഫൗളേരി അക്കാന്തമീബ ഉണ്ടാകാനിടയുണ്ട്. മൂക്കിൽ നിന്ന് നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികൾ വഴി തലച്ചോറിൽ എത്തുന്ന രോഗാണു തലച്ചോറിന് ചുറ്റുമുള്ള ആവരണത്തെ ആക്രമിക്കുകയും തലച്ചോറിൽ നീർവീക്കം ഉണ്ടാക്കുകയും തലച്ചോറിലെ കലകളെ നശിപ്പിക്കുകയും ചെയ്യുന്നു.

രോഗ ലക്ഷണങ്ങൾ

പനി, ജലവേദന, ഓക്കാനം, ഛർദ്ദി അപസ്‌മാരം, ബോധം നഷ്‌ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. തുടർന്ന് പരസ്‌പര ബന്ധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

പ്രതിരോധശീലങ്ങൾ

വൃത്തിയില്ലാത്ത കുളങ്ങൾ, ജലാശയങ്ങൾ, അടിത്തട്ട് ഇളക്കി മറിച്ച വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുങ്ങാംകുഴി ഇടുകയോ മുഖം കഴുകുകയോ ചെയ്യരുത്. 

മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാനായി വിരലുകൾ ഉപയോഗിച്ച് മൂക്ക് അടച്ചു പിടിക്കാൻ ശ്രദ്ധിക്കുക. നോസ് പ്ലഗ്ഗുകള്‍ ഉപയോഗിക്കുക.

Advertisment