അമീബിക് മസ്തിഷ്ക ജ്വരം;  കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരൻ്റെ നില ഗുരുതരമായി തുടരുന്നു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു

New Update
Amoebic meningitis in Kerala

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്.

Advertisment

വെൻറിലേറ്ററിലാണ് കുട്ടി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയിൽ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ പിസിആർ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും. ഈ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.


Advertisment