കൊച്ചി : ക്യാൻസർ ചികിത്സാരംഗത്തെ പുരോഗതിയും നൂതന പ്രവണതകളും പഠനവിഷയമാക്കി അമൃത ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല 'അമൃത ആനുവൽ റിവ്യൂ ഇൻ ഓങ്കോളജി ' സംഘടിപ്പിച്ചു.
അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ശില്പശാല ഉദ്ഘാടനം ചെയ്തു.
ഓങ്കോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ ഡോക്ടർമാർക്കും നഴ്സിംഗ്, ഫാർമസി, പാരാമെഡിക്കൽ രംഗത്തുള്ളവർക്കുമായി നടത്തിയ ശില്പശാലയിൽ രാജ്യത്തെ വിവിധ ക്യാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നുള്ള വിദഗ്ധർ വിഷയാവതരണം നടത്തി.
ക്യാൻസർ ചികിത്സയിൽ നിർണായക പങ്കുവഹിക്കുന്ന പുതിയ കണ്ടെത്തലുകളെയും അവയുടെ ഭാവിസാധ്യതകളെയും കുറിചുള്ള ചർച്ചകൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
ഡോ. ഗിരീഷ് കുമാർ കെ. പി, ഡോ. കെ. പവിത്രൻ, ഡോ. വിജയകുമാർ ഡി.കെ, ഡോ. ദേബ് നാരായൺ ദത്ത, ഡോ. സുധീന്ദ്രൻ. എസ്, ഡോ. മാലാ മാതുർ ശർമ്മ, ഡോ. വെസ്‌ലി.എം. ജോസ്, ഡോ. സൗരഭ് രാധാകൃഷ്ണൻ, ഡോ. നിഖിൽ കൃഷ്ണ ഹരിദാസ്, ഡോ. രാകേഷ്. എം.പി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.