​​​ഇ​ടു​ക്കി ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​ർ. നടപടി അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കിയതിനാൽ

New Update
anachal glass

അ​ടി​മാ​ലി: ഇ​ടു​ക്കി ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​ർ. അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ക​ള​ക്ട​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.

Advertisment

അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​നു​മ​തി ഗ്ലാ​സ് ബ്രി​ഡ്ജി​നി​ല്ല. പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും കൈ​മാ​റി.

ആ​ന​ച്ചാ​ൽ കാ​നാ​ച്ചേ​രി​യി​ലെ എ​ൽ​സ​മ്മ​യു​ടെ ഭൂ​മി​യി​ലാ​ണ് ഗ്ലാ​സ് ബ്രി​ഡ്ജ് നി​ർ​മി​ച്ച​ത്. ര​ണ്ട് കോ​ടി രൂ​പ ചെ​ല​വി​ട്ട് 35 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം. ഒ​രേ സ​മ​യം 40 പേ​ർ​ക്ക് ക​യ​റി നി​ൽ​ക്കാം. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ ഉ​ദ്ഘാ​ട​നം.

പാ​ലം നി​ർ​മാ​ണം നി​ർ​ത്ത​ണ​മെ​ന്ന് പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ർ​ച്ച് ഒ​ന്നി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും മെ​മ്മോ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​നു​മ​തി​യി​ല്ലാ​തെ മ​ണ്ണ് നീ​ക്കി​യെ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​മാ​ണം ന​ട​ത്തി​യെ​ന്നും കു​ഞ്ചി​ത്ത​ണ്ണി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടു​മു​ണ്ട്.

Advertisment