തൃശൂര്‍: പുതുക്കാട് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്. വടക്കേ തൊറവ് പട്ടത്ത് വീട്ടില്‍ അനഘ (25)യെ വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവ് ആനന്ദ് നിര്‍ബന്ധിച്ചിരുന്നതായും ഇതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍.
ഒന്നരമാസം മുന്‍പാണ് ബന്ധുവീട്ടില്‍ വെച്ച് അനഘ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആനന്ദുമായുള്ള ബന്ധം അനഘയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ ആറു മാസം മുന്‍പ് ഇരുവരും റജിസ്റ്റര്‍ വിവാഹം നടത്തി.
രഹസ്യ വിവാഹം നടന്നിരുന്നുവെന്ന് ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്.