ആനക്കല്‍, വലിയ കാട് സബ് സെന്ററുകളുടെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നടത്തി

ആനക്കല്‍, വലിയ കാട് സബ് സെന്ററുകളുടെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം എം.എല്‍.എ എ പ്രഭാകരന്‍ നിര്‍വ്വഹിച്ചു.

New Update
MLA A PRABHAKARAN

പാലക്കാട്: മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഗ്രാന്‍ഡ് ഫണ്ട് ഉപയോഗിച്ച് 50 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന ആനക്കല്‍, വലിയ കാട് സബ് സെന്ററുകളുടെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം എം.എല്‍.എ എ പ്രഭാകരന്‍ നിര്‍വ്വഹിച്ചു.

Advertisment

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, വൈസ് പ്രസിഡന്റ് സുമലത മോഹന്‍ദാസ്, വാര്‍ഡ് മെമ്പര്‍മാരായ അഞ്ജു ജയന്‍, സലജസുരേഷ്  മെഡിക്കല്‍ ഓഫീസര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment