അനന്ദു അജിയുടെ ആത്മഹത്യ; നിയമോപദേശം തേടിയശേഷം തുടർ നടപടിയെന്ന് തമ്പാനൂർ പൊലീസ്...പീഡിപ്പിച്ചയാൾ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നുവെന്നും വീഡിയോയിൽ: ‘എൻ എം’ നിതീഷ് മുരളീധരനാണെന്ന് പൊലീസിന് കഴിഞ്ഞ ദിവസം തന്നെ വിവരം ലഭിച്ചിരുന്നു

നിതീഷ് മുരളീധരനാണ് തന്നെ പീഡിപ്പിച്ചതെന്നും ഇതാണ് തന്റെ മാനസിക പ്രശ്നങ്ങൾക്ക് കാരണമെന്നും അനന്തു പറയുന്നു

New Update
anandghu

തിരുവനന്തപുരം:  അനന്ദു അജിയുടെ ആത്മഹത്യയിൽ നിയമോപദേശം തേടിയശേഷം തുടർ നടപടിയെന്ന് തമ്പാനൂർ പൊലീസ്.

Advertisment

വിഡിയോ ദൃശ്യങ്ങൾ അനന്തുവിന്റെ ഫോണിൽ നിന്ന് അന്വേഷണസംഘം നേരത്തെ ശേഖരിച്ചു.

‘എൻ എം’ നിതീഷ് മുരളീധരനാണെന്ന് പൊലീസിന് കഴിഞ്ഞ ദിവസം തന്നെ വിവരം ലഭിച്ചിരുന്നു.

ആരോപണ വിധേയനായ നിതീഷ് മുരളീധരനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ അസ്വഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.


ആർഎസ്എസിനെതിരെ കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ ഇൻസ്റ്റഗ്രാം വിഡിയോ പുറത്തുവന്നിരുന്നു.

ആർഎസ്എസ് ശാഖയിൽ കുട്ടിക്കാലത്ത് ലൈംഗിക പീഡനം നേരിട്ടുവെന്ന് വിഡിയോയിൽ പറയുന്നു. നിതീഷ് മുരളീധരനാണ് തന്നെ പീഡിപ്പിച്ചതെന്നും ഇതാണ് തന്റെ മാനസിക പ്രശ്നങ്ങൾക്ക് കാരണമെന്നും അനന്തു പറയുന്നു.

nitheesh

താനൊരു ലൈംഗികാതിക്രമ ഇരയാണെന്ന് വിഡിയോയിൽ പറയുന്നു.

പീഡിപ്പിച്ചയാൾ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഷെഡ്യൾ ചെയ്ത വീഡിയോയാണ് പുറത്തുവന്നത്.

ആർ.എസ്​.എസ്​ ശാഖയിൽ നിരന്തരം ​ലൈംഗിക പീഡനത്തിനിരയായതായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷമാണ് കോട്ടയം കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശിയായ 24കാരൻ തിരുവനന്തപുരത്തെ ലോഡ്ജിൽ വ്യാഴാഴ്ച വൈകീട്ട്​ തൂങ്ങിമരിച്ചത്​.

ഐ.ടി ​പ്രഫഷനലാണ്​ മരിച്ച യുവാവ്​. ഇയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ആർ.എസ്.എസിനും ചില നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണമുള്ളത്.

Advertisment