ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് കെ. ​ത​മ്പി ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ർ​ന്ന്, യുവാവിന് ബിജെപിയുമായി ബന്ധമില്ല. സം​ഭ​വം പാ​ർ​ട്ടി അ​ന്വേ​ഷി​ക്കും: ബി.​ഗോപാലകൃഷ്ണൻ

സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ താ​ൻ പ​ത്ത് പ​തി​ന​ഞ്ച് പ്രാ​വ​ശ്യം ഇ​ങ്ങ​നെ ചെ​യ്യേ​ണ്ട​താ​ണ്.

New Update
gopalakrishnan.1.3433730

കോ​ഴി​ക്കോ​ട്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് കെ. ​ത​മ്പി ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ർ​ന്നാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ.

Advertisment

സം​ഭ​വം പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്നും യു​വാ​വി​ന് ബി​ജെ​പി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ താ​ൻ പ​ത്ത് പ​തി​ന​ഞ്ച് പ്രാ​വ​ശ്യം ഇ​ങ്ങ​നെ ചെ​യ്യേ​ണ്ട​താ​ണ്.

bjp

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ലെ 22 വാ​ര്‍​ഡു​ക​ളി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം നി​ഷേ​ധി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത്.

പ്രാ​ദേ​ശി​ക ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ വി​മ​ർ​ശി​ച്ചു​ള്ള ആ​ന​ന്ദി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശ​വും പു​റ​ത്തു​വ​ന്നി​രു​ന്നു.

Advertisment