കൊല്ലം ഏരൂരിൽ അച്ഛനെയും മകളെയും അയൽവാസിയും സംഘവും ചേർന്ന് വെട്ടിപരിക്കേൽപ്പിച്ചു

അസഭ്യം പറഞ്ഞതിന് പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
ANCHAL NIGBOUR ATTACK

അഞ്ചൽ: കൊല്ലം ഏരൂരിൽ അച്ഛനെയും മകളെയും അയൽവാസിയും സംഘവും ചേർന്ന് വെട്ടിപരിക്കേൽപ്പിച്ചു. മണലിൽ സ്വദേശി വേണുഗോപാലൻ നായർ, ആശ എന്നിവർക്കാണ് വെട്ടേറ്റത്.

Advertisment

കേസിൽ സുനിൽ, അനീഷ് എന്നിവർ പിടിയിലായി. അസഭ്യം പറഞ്ഞതിന് പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം.


പ്രതിയുടെ ഭീഷണി ഉണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ല എന്ന് കുടുംബം ആരോപിച്ചു.


തലയ്ക്കും തോളിനും കൈയ്ക്കും അടക്കം വെട്ടേറ്റു. ജനുവരി 30-ാം തീയതി വീടിന് മുന്നിൽ വന്ന് സുനിൽ കുടുംബത്തെ അസഭ്യം പറഞ്ഞിരുന്നു.

ഇയാൾക്കെതിരെ ആശ ഏരൂർ പൊലീസിൽ പരാതി നൽകി.ഈ മാസം ഒന്നാം തീയതിയാണ് പൊലീസിൽ പരാതി നൽകിയത്.  പൊലീസിനെ സമീപിച്ചതിലുള്ള വൈരാഗ്യത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണമെന്ന് കുടുംബം പറയുന്നു.

Advertisment