/sathyam/media/media_files/ffO5RaS4c0mytFhK4Oe4.webp)
കോട്ടയം: അഞ്ചു വര്‍ഷം കൊണ്ട് 100 പാലം നിര്‍മിക്കുകയെന്നതായിരുന്നു ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എടുത്ത തീരുമാനമെന്നും അതു മൂന്നര വര്‍ഷത്തിനുള്ളില്‍ത്തന്നെ പൂര്‍ത്തിയാക്കിയതായും പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്.
വൈക്കം-വെച്ചൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ 4.02 കോടി രൂപ ചെലവില്‍ നിര്‍മിച്ച കുടവെച്ചൂര്‍ അഞ്ചുമന പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്ന് പൂര്‍ത്തിയാക്കിയ അഞ്ചുമന പാലം നാടിന്റെ വികസനത്തിന് ആക്കം കൂട്ടും. വൈക്കം-വെച്ചൂര്‍ റോഡിന്റെ വികസനം പൂര്‍ണമായ രീതിയില്‍ യാഥാര്‍ഥ്യമാവുകയാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് വികസനം യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസം മേഖലയും വികസിക്കും. പാലങ്ങളുടെ നിര്‍മാണത്തില്‍ കിഫ്ബിയുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.
അഞ്ചുമന പാലത്തിനു സമീപം നടന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വൈക്കം-വെച്ചൂര്‍ റോഡിന്റെ സ്ഥലമെടുപ്പ് നടപടി അവസാന ഘട്ടത്തിലാണെന്ന് എം.എല്‍.എ. പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈക്കം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ഷൈലകുമാര്‍, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, വൈക്കം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മനോജ്കുമാര്‍, കെ.കെ. രഞ്ജിത്ത്, കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, വൈക്കം കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ ഇ.എന്‍. ദാസപ്പന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്വപ്ന മനോജ്, ബിന്ദു രാജു, ആന്‍സി തങ്കച്ചന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.കെ. ചന്ദ്രബാബു, ചെയര്‍മാന്‍ എന്‍. സുരേഷ്‌കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി. ശശിധരന്‍,കെ.വി. ജയ്‌മോന്‍, എം.എം. സോമനാഥന്‍, വി.കെ. സതീശന്‍, കെ.എം. വിനോഭായി, വി.ടി. സണ്ണി പോട്ടയില്‍, അനീഷ് തേവരപടിക്കല്‍, പി.എന്‍. ശിവന്‍കുട്ടി, യു. ബാബു, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ മിനി സരസന്‍ എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us