/sathyam/media/media_files/2026/02/05/almaya-munnettam-2026-02-05-17-23-25.jpg)
കൊച്ചി : സിബിസിഐ പ്രസിഡൻ്റിനെ രൂക്ഷമായ ഭാഷയിലാണ് അൽമായ മുന്നേറ്റം വിമർശിച്ചത്."അവിടെ ക്രൈസ്തവരെ അവഗണിക്കുന്നത് ഭൂരിപക്ഷമാണെങ്കിൽ കേരളത്തിൽ എൽഡിഎഫ് , യു ഡി എഫ് സർക്കാരുകളാണ് അവഗണിക്കുന്നത്." ഈ വാചകം നമ്മൾ കേട്ടിട്ടുള്ളത് സംഘപരിവാർ ഹാൻഡിലുകളിൽ നിന്ന് മാത്രമാണ്. കേരളത്തിൽ എൽഡിഎഫ് / യുഡിഎഫ് സർക്കാരുകൾക്കെതിരെ വർഗീയ ദ്രുവീകരണം നടത്താനുള്ള ശ്രമങ്ങൾ നമ്മൾ കണ്ടതാണ്. എസ്എൻഡിപി ആസ്ഥാനവും, എൻഎസ്എസ് ആസ്ഥാനവും അതിന് വേദിയായതും നമ്മൾ കണ്ടു. അതിന്റെ തുടർച്ചയായി മാത്രമേ ആൻഡ്രൂസ് താഴത്ത് മെത്രാന്റെ പ്രസ്താവനയെ കാണാനാവൂ. CBCI പ്രസിഡന്റ് എന്ന സ്ഥാനത്തിരുന്ന് അദ്ദേഹം നടത്തിയ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതി വ്യക്തമാക്കണം.
/filters:format(webp)/sathyam/media/media_files/2025/11/11/mar-andrews-thazhath-2025-11-11-22-13-19.jpg)
പോപ്പുലർ ഫ്രണ്ട് എന്ന മുസ്ലിം സംഘടന സീറോ മലബാർ സഭയിൽ പിളർപ്പുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണം അത്ര നിസാരമായ ഒന്നല്ല. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ അധ്യക്ഷൻ മറ്റൊരു പ്രബല സമുദായത്തിനെതിരെ ആധികാരികമായി ഉന്നയിക്കുന്ന ഗൗരവതരമായ ആരോപണമാണത്. അൽമായ മുന്നേറ്റം അതിനെ ഗൗരവത്തോടെ കാണുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ട് ദീപിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഈ കാര്യങ്ങൾ പൂർണ്ണമായി വെളിപ്പെടുത്താൻ അദ്ദേഹത്തിന് ബാധ്യതയുണ്ട്. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരുദ്യോഗസ്ഥൻ പറഞ്ഞു എന്ന ഒഴുക്കൻ മറുപടി പോരാ. ഉദ്യോഗസ്ഥന്റെ പേരും പോപ്പുലർ ഫ്രണ്ട് ആരുവഴി എങ്ങിനെ ശ്രമിച്ചു എന്ന കാര്യവും വ്യക്തമാക്കണം. അല്ലാത്ത പക്ഷം വർഗീയ സ്പർദ്ദ ഉണ്ടാക്കാൻ വേണ്ടിയുള്ള മനപ്പൂർവ്വമായ ഒരു ശ്രമം മാത്രമായേ ഇതിനെ കാണാനാവൂ.
/filters:format(webp)/sathyam/media/media_files/2025/12/09/christian-2025-12-09-14-52-42.jpg)
കേരളത്തിലെ എസ്എൻഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പിള്ളി നടേശനും സി ബി സി ഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തും ഒരേ ഭാഷയിൽ സംസാരിക്കുന്നത് ആശങ്കയുയർത്തുന്നതാണ്. പ്രത്യേകിച്ച് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെ തൃശൂരിൽ വിജയിപ്പിക്കാൻ മാർ ആൻഡ്രൂസ് താഴത്ത് ശ്രമിച്ചിരിന്നു എന്ന വസ്തുത പുറത്തു വന്ന സാഹചര്യത്തിൽ. മാർ താഴത്ത് സിബിസിഐ പ്രസിഡന്റായ കാലഘട്ടത്തിലാണ് ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരേയുള്ള ആക്രമണങ്ങൾ ക്രമാതീതമായി വർധിച്ചത്. എന്നാൽ സിബിസിഐയുടെത് വെറും ബാലിശമായ പ്രകടനമായിരുന്നു. ക്രിയാത്മകമായ ഒരിടപെടൽ പോലും സി ബി സി ഐ യുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്നത് ഖേദകരമാണ്.
/filters:format(webp)/sathyam/media/media_files/2025/03/24/2I3SYoSCvhqmU4UGHQOH.jpg)
"പെന്തക്കൊസ്തക്കാരുടെ ആക്ഷനാണ് പലപ്പോഴും പ്രകോപനങ്ങൾ ഉണ്ടാക്കുന്നത് " എന്ന പ്രസ്താവനയിൽ നിറഞ്ഞു നിൽക്കുന്നത് സംഘപരിവാറിന്റെ ഭാഷയാണ്. ഒരു സി ബി സി ഐ പ്രസിഡന്റിന്റെ വായിൽ നിന്നും വരാൻ പാടില്ലാത്തതാണ്. സ്വന്തം സഹോദരങ്ങൾ ആക്രമിക്കപ്പെടുമ്പോഴും സംഘ പരിവാരത്തെ ന്യായീകരിക്കാനുള്ള വ്യഗ്രത ഈ വാചകങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കർത്താവിനെ ഒറ്റിക്കൊടുത്ത യൂദാസിനെയാണ് ഈ വാചകം വായിക്കുമ്പോൾ ഓർമ്മ വരുന്നത്. വരാൻ പോകുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ സംഘപരിവാരത്തെ സഹായിക്കാൻ, സംഘപരിവാർ ഏജന്റ് ആയിരുന്നുകൊണ്ട് കേരളത്തിൽ ഹിന്ദു-മുസ്ളിം സംഘർഷമുണ്ടാക്കാനുള്ള വഴിമരുന്ന് ഇടാനുള്ള മാർ ആൻ ഡ്റൂസിന്റെ നീക്കം കേരള പൊതുസമൂഹം തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്ന് അല്മായ മുന്നേറ്റം അഭ്യർത്ഥിക്കുന്നു.
/sathyam/media/post_attachments/h-upload/2026/02/05/1527321-androos-714925.webp)
ഒന്നുകിൽ ആൻഡ്രൂസ് മെത്രാൻ കേരളത്തിന്റെ പൊതു സമക്ഷത്തിൽ തെളിവു സഹിതം കാര്യങ്ങൾ തുറന്നു പറയണം. അല്ലെങ്കിൽ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us