തൃശൂര്‍: ചാലക്കുടി പോട്ട ആശ്രമം സിഗ്‌നലില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് വെന്തു മരിച്ചു. വി ആര്‍ പുരം സ്വദേശി 40 വയസ്സുള്ള അനീഷ് ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.30ഓടെയായിരുന്നു സംഭവം സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിനിടെ റോഡിലൂടെ നിരങ്ങി നീങ്ങിയ സ്‌കൂട്ടറില്‍ നിന്നും ലോറിക്ക് തീപിടിച്ചു.
ഇതിനിടെ ലോറിക്കടിയില്‍പ്പെട്ട സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അനീഷ് വെന്തു മരിക്കുകയായിരുന്നു. ചാലക്കുടി ഫയര്‍ ഫോഴ്സെത്തിയാണ് തീയണച്ചത്. കെമിക്കല്‍ കൊണ്ടുപോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.