അങ്കമാലി: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു. അങ്കമാലിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ ഇളയ മകനായ ആസ്തിക് സനൽ (6) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മില്ലുപടി വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സനൽ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. ഇവരുടെ രണ്ടു കുട്ടികളിൽ ഇളയ മകനായ ആസ്തിക് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.