അങ്കമാലി: കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. കാഞ്ഞൂർ വടക്കൻ വി ഡി ജിനു (42) ആണ് മരിച്ചത്. വ്യാഴം രാവിലെയായിരുന്നു സംഭവം.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ പുറക് വശത്തുള്ള വീട്ടിൽ കിണർ വൃത്തിയാക്കുമ്പോൾ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.