Advertisment

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 'അംഗാരനൂപുരം' പ്രകാശനം ചെയ്തു

New Update
ANGARANOOPURAM

തിരുവനന്തപുരം: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിക്കുന്ന പ്രഭാവർമ്മയുടെ 'കനൽചിലമ്പ്' എന്ന കവിതാസമാഹാരത്തിന്റെ ഡോ. എൻ വി പി ഉണിത്തിരി സംസ്കൃത പരിഭാഷ നിർവ്വഹിച്ച "അംഗാരനൂപുരം" എന്ന കൃതിയുടെ പ്രകാശനം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. ശ്രീനിവാസ റാവു നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിർവ്വഹിച്ചു. 

Advertisment

മുൻ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ആദ്യപ്രതി ഏറ്റുവാങ്ങി. വൈസ് ചാൻസലർ ഡോ. കെ. കെ. ഗീതാകുമാരി, സിൻഡിക്കേറ്റ് അംഗം ആ‍ർ. അജയൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, പ്രൊഫ. വി. ആ‍ർ. മുരളീധരൻ, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ എന്നിവർ പങ്കെടുത്തു.

Advertisment