മുൻ എംഎൽഎ അനിൽ അക്കര തൃശൂർ അടാട്ട് പഞ്ചായത്തിൽ മത്സരിക്കും

തൃശൂർ ജില്ലയിലെ സിപിഎം മേധാവിത്വമുള്ള പഞ്ചായത്തുകളെ അട്ടിമറിച്ച് ഏതുവിധേനയും ഭരണം പിടിച്ചെടുക്കുക എന്നതാണ് കോൺഗ്രസ് പാർട്ടി ലക്ഷ്യംവെക്കുന്നത്

New Update
1001419822

തൃശൂർ: മുൻ എംഎൽഎ അനിൽ അക്കര തൃശൂർ അടാട്ട് പഞ്ചായത്തിൽ വീണ്ടും മത്സരിക്കും. പതിനഞ്ചാം വാർഡിലാണ് സ്ഥാനാർഥിയാകുക.

Advertisment

സിപിഎമ്മിന്റെ കുത്തക പഞ്ചായത്ത് തിരികെ പിടിക്കാനുള്ള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമായാണ് അദ്ദേഹം മത്സര രംഗത്തേക്ക് ഇറങ്ങുന്നത്.

തൃശൂർ ജില്ലയിലെ സിപിഎം മേധാവിത്വമുള്ള പഞ്ചായത്തുകളെ അട്ടിമറിച്ച് ഏതുവിധേനയും ഭരണം പിടിച്ചെടുക്കുക എന്നതാണ് കോൺഗ്രസ് പാർട്ടി ലക്ഷ്യംവെക്കുന്നത്.

ഇതിന്റെ ഭാഗമായാണ് പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും തിളങ്ങിയ അനിൽ അക്കരയെ തന്നെ രംഗത്തിറക്കുന്നത്.

ആദ്യമായി മത്സരിച്ച 2000ത്തിൽ 400ലധികം വോട്ടുകൾക്കും 2005ൽ 200ലധികം വോട്ടുകൾക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച അനിൽ അക്കര 2010ൽ ജില്ലാ പഞ്ചായത്തിലും 2016ൽ നിയമസഭയിലേക്കും മത്സരിച്ചു വിജയിച്ചു തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി

Advertisment