തിരുവനന്തപുരം: അനിമേഷന്‍ വിഷ്വല്‍ എഫക്ട് മേഖലയില്‍ കാല്‍നൂറ്റാണ്ട് കാലത്തെ പാരമ്പര്യം വിളിച്ചോതുന്ന പ്രശസ്തമായ അനിമേഷന്‍ സ്ഥാപനം തിരുവനന്തപുരം ടൂണ്‍സ് അനിമേഷന്‍സ്, വിദ്യാഭ്യാസ രംഗത്ത് അരനൂറ്റാണ്ടിലേറെക്കാലമായി ടെക്‌നോളജി മേഖലയില്‍ ആയിരക്കണക്കിന് വിദഗ്ദരെ സൃഷ്ടിച്ച കന്യാകുമാരി നൂറുള്‍ ഇസ്ലാം സര്‍വകലാശാല (നിഷ്) യുമായി ഒരുമിക്കുന്ന പ്രധാന ചുവടുവെപ്പിന് ഇന്നലെ തുടക്കമായി.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നിഷ് സര്‍വ്വകലാശാല നാലു വര്‍ഷം ദൈര്‍ഘ്യമുള്ള അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട് എന്ന ബിഎസ് സി ഓണേഴ്‌സ് കോഴ്‌സ്, ടൂണ്‍സ് അനിമേഷന്‍സുമായി ചേര്‍ന്ന് ആരംഭിക്കുയാണ്.
ദൃശ്യമാധ്യമ മേഖലയില്‍ മികച്ച സാധ്യതകളിലേക്ക് ആത്മവിശ്വാസമുള്ള മികച്ച അനിമേറ്റേഴ്‌സിനെ സൃഷ്ടിക്കുകയാണ് നിഷിന്റെയും ടൂണ്‍സിന്റെയും ലക്ഷ്യം.
അനിമേഷന്‍ രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളും സാങ്കേതികവളര്‍ച്ചയും ഉള്‍ക്കൊള്ളുന്ന അക്കാദമിക പഠനവും വ്യവസായിക പരിശീലനവും ഒരുമിപ്പിച്ച് വിദ്യാര്‍ത്ഥികളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ച് നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ധാരണാപത്രം ഒരുമിച്ച് കൈമാറിക്കൊണ്ട് നിഷ് പ്രോ ചാന്‍സിലര്‍ എം.എസ്. ഫൈസല്‍ ഖാനും ടൂണ്‍സ് മീഡിയ ഗ്രൂപ്പ് സി ഇ ഓ പി.ജയകുമാറും വ്യക്തമാക്കി.
ക്ലാസ് മുറി പഠനത്തിനുമപ്പുറം സാങ്കേതികവിദ്യയില്‍ അഗ്രഗണ്യരായ ന്യൂജനറേഷനെ ആഗോള വിനോദ വ്യവസായ രംഗത്ത് അനിമേഷന്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് സര്‍ഗ്ഗശേഷിയുള്ളവരായി വാര്‍ത്തെടുക്കാന്‍ ശക്തമായ മുന്നേറ്റമാണ് ഈ കോഴ്‌സ് വിഭാവനം ചെയ്യുന്നതെന്ന് നിഷ് വൈസ് ചാന്‍സിലര്‍ കൂടിയായ ഇന്‍ഡ്യയുടെ മിസൈല്‍ വുമണ്‍ ഡോ. ടെസ്സി തോമസ് അഭിപ്രായപ്പെട്ടു.
അടുത്ത തലമുറയെ ശരിയായ രീതിയില്‍ വാര്‍ത്തെടുത്ത് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ തുടര്‍ച്ചയാണ് ഈ സഹകരണം. അതിവേഗം മാറുന്ന സാങ്കേതികതയുടെ ലോകത്ത് കൂടുതല്‍ മുമ്പേ നടക്കുക എന്ന ഉദ്ദേശത്തിലാണ് നിഷ് ക്യാമ്പസില്‍ തന്നെ ടൂണ്‍സ് സ്റ്റുഡിയോ ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങുന്നത്.
1999 സ്ഥാപിതമായ ടൂണ്‍സ് അനിമേഷന്‍സ് സര്‍വീസ് സ്റ്റുഡിയോ എന്നതില്‍നിന്ന് ഉയര്‍ന്ന് അനിമേഷന്‍ രംഗത്ത് ആഗോള ശക്തിയായി മാറിക്കഴിഞ്ഞു. പ്രതിവര്‍ 10000 മിനിറ്റ് അനിമേഷനാണ് ടൂള്‍സ് നിര്‍മ്മിക്കുന്നത്.
ഏറ്റവും അടുത്തുള്ള സ്റ്റുഡിയോളുമായും ചാനല്‍ സംഘടനകളും സഹകരണത്തോടെ കഴിഞ്ഞു വികസനത്തിലൂടെ ഒരുപറ്റം അനിമേഷന്‍ ആര്‍ട്ടിസ്റ്റ് പൂര്‍ത്തീകരണത്തിന്റെ പ്രധാനപ്പെട്ട വിശ്വാസം ഉള്ള മികച്ച അനിമേഷന്‍ സൃഷ്ടിക്കുകയാണ് മിഷന്‍ ലക്ഷ്യമിടുന്നതെന്ന് ടൂണ്‍സ് അക്കാഡമിക് ആന്‍ഡ് ട്രെയിനിങ് വൈസ് പ്രസിഡന്റ് വിനോദ് ഏ.എസ് അഭിപ്രായപ്പെട്ടു.
അനിമേഷന്‍ വി എഫ് എക്‌സ് പഠനത്തിന് ഏറ്റവും കുറഞ്ഞ ഫീസില്‍ ഇന്‍ഡ്യയിലെ ഏറ്റവും മികച്ച സ്ഥാപനമാവാന്‍ തയ്യാറെടുക്കുകയാണ് നിഷ്-ടൂണ്‍സ് സഹകരണം. ക്ലാസ്സുകളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് 8943352456, 9249494908 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.