Advertisment

വെച്ചൂര്‍ അഞ്ചുമനപാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നു. വാര്‍ത്ത കേട്ടു ഞെട്ടി വൈക്കത്തുകാര്‍. മാസങ്ങളായി ഇതുവഴി കടന്നു പോകുന്നതാണല്ലോ എന്നും ചോദ്യം? ഒക്‌ടോബറില്‍ ഗതാഗതത്തിന് തുറന്നു കൊടുത്ത പാലത്തിന് ജനുവരിയില്‍ ഉദ്ഘാടനം

2024 ഓക്‌ടോബറിലാണ് പാലം നിര്‍മണാം പൂര്‍ത്തിയാക്കിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നു.

New Update
anjumana bridge

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡില്‍ വെച്ചൂര്‍ ഔട്ട് പോസ്റ്റിന് സമീപമുള്ള അഞ്ചുമന പാലത്തിന്റെ ഉദ്ഘാടനം 18-ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

Advertisment

വാര്‍ത്ത കേട്ടു ഞെട്ടി വൈക്കത്തുകാര്‍. മാസങ്ങളായി ഇതു വഴി ഞങ്ങള്‍ കടന്നു പോകുന്നതാണെല്ലോ എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം.


പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു മാസങ്ങള്‍ കഴിഞ്ഞു ഉദ്ഘാടനം ചെയ്യുന്നതിനുള്ള പരാഹാസമായിരുന്നു നാട്ടുകാരുടേത്. സാമൂഹ്യമാധ്യമങ്ങളിലും പാലത്തിന്റെ ഉദ്ഘാടനം ഇതിനോടകം വൈറലായി കഴിഞ്ഞു


2020 ഒക്ടോബറിലാണ് അഞ്ചുമന പാലം പൊളിച്ചത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 3.31 കോടി രൂപ മുതല്‍മുടക്കി 18 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലുമായിരുന്നു നിര്‍മാണം. ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍, പല തടസങ്ങള്‍ കാരണം നിര്‍മാണം നീണ്ടുപോയി. 90 മീറ്റര്‍ അപ്രോച്ച് റോഡ്, ഇരുവശങ്ങളിലും ക്രാഷ് ബാരിയര്‍, വാക്ക് വേ എന്നിവ നിര്‍മിക്കാന്‍ നാലു വര്‍ഷം വേണ്ടി വന്നു.

2024 ഓക്‌ടോബറിലാണ് പാലം നിര്‍മണാം പൂര്‍ത്തിയാക്കിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നു.


ഇതിനിടെ നടപ്പാതയ്ക്കു നടുവില്‍ ക്രാഷ് ബാരിയിയര്‍ സ്ഥാപിച്ചും പാലം വൈറലായിരുന്നു. പിന്നീട് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ക്രാഷ്ബാരിയര്‍ പൊളിച്ചു നീക്കുകയായിരുന്നു


മുൻപ് കുമരകത്ത് നടന്ന ജി-20 ഉച്ചകോടിയുടെ ഷെര്‍പ്പ സംഗമത്തോടനുബന്ധിച്ച് നിര്‍മാണം നിലച്ച പാലം ഫ്ലെക്‌സ് ഉപയോഗിച്ചു മറച്ചുവച്ചത് നാട്ടില്‍ ഏറെ ചര്‍ച്ചയായിരുന്നു.

Advertisment