New Update
/sathyam/media/media_files/2oysG79ZLAIEtfAtSpbN.jpg)
കൊച്ചി: അങ്കമാലിയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി സനല്‍ എന്നിവരാണ് മരിച്ചത്.
Advertisment
സനല്‍ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. ഇവരുടെ രണ്ടു കുട്ടികളില്‍ ഗുരുതരമായി പൊള്ളലേറ്റ ഇളയ മകന്‍ തീവ്രപചരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
രാത്രി 12 മണിയോടെയായിരുന്നു അങ്കമാലിയെ നടുക്കിയ സംഭവം. അയല്‍വാസിയായ സതീശന്‍ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സനലിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. കുട്ടികളുടെ നിലവിളിയും കേട്ടു.
ഓടി ചെന്നപ്പോള്‍ തീ ആളി പടരുകയായിരുന്നു. കുട്ടികളെ ഉടന്‍ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഏറെ പണിപ്പെട്ട് തീ കെടുത്തിയപ്പോഴാണ് ഒരു മുറിയില്‍ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയില്‍ സുമിയെ വെന്തുമരിച്ച നിലയിലും കണ്ടെത്തിയത്.