New Update
/sathyam/media/media_files/2024/12/26/zTCVyJ7aAle8ZPmTPxox.jpg)
പമ്പ: ഈ വര്‍ഷം തീര്‍ത്ഥാടന കാലത്ത് മണ്ഡലകാലം ആരംഭം മുതല്‍ ജനുവരി 11 വരെയുള്ള കാലയളവില്‍ ആകെ 10,36,000 പേര്‍ക്കാണ് സന്നിധാനത്തെ അന്നദാനമണ്ഡപത്തില്‍ നിന്ന് ഭക്ഷണം നല്‍കിയത്.
മണ്ഡലകാലത്ത് മാത്രമായി 7,82,000 പേര്‍ക്ക് ഭക്ഷണം നല്‍കി. ദിവസേന 25000 പേരാണ് അന്നദാന മണ്ഡപത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത്.
മകരവിളക്ക് ദര്‍ശിക്കാന്‍ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ അന്നദാന വിതരണം നടത്തും.
പ്രധാന അന്നദാന മണ്ഡപത്തില്‍ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. ഇതിനായി പാണ്ടിത്താവളത്തില്‍ രണ്ട് താത്കാലിക അന്നദാന മണ്ഡലപങ്ങള്‍ സജ്ജമാക്കി.
മൂന്ന് ഇടവേളകളിലായി 24 മണിക്കൂറും അന്നദാനമുണ്ട്. രാവിലെ ഏഴു മുതല്‍ 11 വരെയാണ് പ്രഭാത ഭക്ഷണം. ഉച്ചക്ക് 12 മുതല്‍ 3 വരെയും, രാത്രി ഭക്ഷണം 6.30 മുതല്‍ 12 വരെയാണ്.