നേതൃത്വവുമായി ആലോചിക്കാതെ പ്രതികരണം നടത്തുന്നു, സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കണം; ആനി രാജയ്‌ക്കെതിരെ സിപിഐ കേന്ദ്രനേതൃത്വത്തിന് കത്തയച്ച് ബിനോയ് വിശ്വം

ആനി രാജയ്‌ക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

New Update
annie raja binoy viswam

തിരുവനന്തപുരം: ആനി രാജയ്‌ക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ ആനി രാജ പ്രതികരണം നടത്തുന്നുവെന്നാണ് വിമര്‍ശനം. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം ആനി രാജ നില്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Advertisment

ദേശീയ സെക്രട്ടറി ഡി. രാജയ്ക്കാണ് ബിനോയ് വിശ്വം കത്തയച്ചത്. ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ നടനും സിപിഎം എംഎല്‍എയുമായ എം. മുകേഷ് രാജി വയ്ക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വത്തിന്റെ കത്തെന്നാണ് റിപ്പോര്‍ട്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് ആനി രാജ സ്വീകരിച്ചെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Advertisment