New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
കോട്ടയം: മുണ്ടക്കയം -എരുമേലി പാതയിൽ കണ്ണിമലയിൽ വീണ്ടും വാഹനാപകടം. ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു. തിരുവനന്തപുരത്തു നിന്നും വാഗമണ്ണിലേക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
Advertisment
കൊടും വളവിൽ ശമ്പരി മല തീർഥാടകർ സഞ്ചരിച്ച ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൻ ഗതാഗത കുരുക്കും ഉണ്ടായി. കിലോമീറ്ററുകളോളം ശബരിമല തീർഥാടകരുടെ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽപ്പെട്ടു. ഇതര സംസ്ഥാന തീർത്ഥാടക വാഹനങ്ങൾ അമിതവേഗത്തിൽ എത്തുന്നതാണ് പലപ്പോഴും അപകടത്തിന് കാരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us