/sathyam/media/media_files/2025/01/28/CYSH7Xzw0IROJfYEwBhE.jpeg)
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഒലിപ്പില്‍ നാണുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം നടന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടിലെ 15 ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്.
ഒരു മാസത്തില്‍ ഏറെയായി നാണുവും കുടുംബവും ചെന്നൈയില്‍ താമസിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. പുലര്‍ച്ചെ മൂന്നരയോടെ ഗ്ലാസുകള്‍ തകര്‍ന്നുവീഴുന്ന ശബ്ദും അയല്‍വാസികള്‍ കേട്ടു.
പിന്നീട് അടുത്ത ദിവസം രാവിലെ നാട്ടുകാര്‍ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്. ചെന്നൈയിലായിരുന്ന നാണുവിനെയും കുടുംബത്തെയും വിവരം അറിയിച്ചു.
സംഭവത്തില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ എം എസ് സാജനും സംഘവും സ്ഥലത്ത് പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.