/sathyam/media/media_files/2025/11/19/anto-augustine-2-2025-11-19-19-50-23.jpg)
കോട്ടയം: റിപ്പോര്‍ട്ടര്‍ ടിവിയുടെ എം.ഡി ആന്റോ അഗസ്റ്റിന്റെ അഭിമുഖത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ആര്‍.ജെ. മാത്തുകുട്ടി അവതാരകനായി എത്തിയ അഭിമുഖം ആദ്യം യുട്യൂബിലും പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലിലും സംപ്രേക്ഷണം ചെയ്തു.
രണ്ടര മണിക്കൂര്‍ നീളമുള്ള അഭിമുഖത്തില്‍ എം. ഫോണും മുട്ടില്‍ മരംമുറിയും മെസിയും തുടങ്ങി വിവാദങ്ങളെക്കുറിച്ചു പറയുന്നുണ്ട്. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ചില മാധ്യമങ്ങള്‍ തന്നെ സമൂഹത്തിന് മുന്നില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആന്റോ ആഗസ്റ്റില്‍ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
ആന്റോയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയെ രണ്ടു ഗ്രൂപ്പാക്കിയെന്നു തന്നെ പറയാം. അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കേണ്ടിയിരുന്ന മെസിയെക്കിറിച്ചു കേരളം ചര്‍ച്ച ചെയ്യേണ്ടിയിരുന്ന ദിവസങ്ങളിലാണ് ആന്റോയുടെ അഭിമുഖം പുറത്തു വന്നത്.
/filters:format(webp)/sathyam/media/media_files/2025/11/19/anto-augustine-4-2025-11-19-20-08-02.jpg)
മെസി വിവാദത്തില്‍ മാധ്യമങ്ങളെല്ലാം സ്പോണ്‍സറായി എത്തിയ ആന്റോ അഗസ്റ്റിനെതിരെ തിരഞ്ഞതു കനത്ത തിരിച്ചടിയായിരുന്നു. ഇതോടെ മാംഗോ ഫോണ്‍ മുട്ടില്‍ മരംമുറി വിവാദങ്ങളുമെല്ലാം വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
ആന്റോ സഹോദരങ്ങളെ കേരളം ശ്രദ്ധിക്കാന്‍ തുടങ്ങിയത് മാംഗോ ഫോണ്‍ എന്ന പേരില്‍ കേരളത്തില്‍ നിന്നു ആപ്പിളിനെ വെല്ലാൻ മൊബൈല്‍ കമ്പനി വരുന്നു എന്നുള്ള പരസ്യങ്ങളിലൂടെയാണ്. മാംഗോ ഫോണ്‍ ഇറക്കാന്‍ ഇടയായ സാഹചര്യവും പിന്നാമ്പുറ കഥകളും ആന്റോ വിവരിക്കുന്നുണ്ട്.
പതിനാലു മിനിറ്റാണ് ഇതിനുമാത്രമായി ഇന്റര്‍വ്യൂവില്‍ ചെലവഴിക്കുന്നത്. മാംഗോ ഫോണ്‍ സ്വന്തമായി നിര്‍മിക്കാന്‍ തീരുമാനിച്ചതും മാംഗോ ഫോണ്‍ എന്ന പേരിട്ടതും അന്ന് ചെയ്ത മണ്ടത്തരമായി ആന്‍റോ പറയുന്നു .
മാംഗോ എന്ന പേരില്‍ മറ്റു പല കമ്പനികളും ഉള്ളതിനാല്‍ പേറ്റെന്റ് ഇഷ്യൂ വന്നു. അന്ന് ആപ്പിളിനോട് കിട പിടിക്കുന്ന എന്ന തരത്തിലാണ് ആ പേര് നിര്‍ദേശിച്ചത്. പിന്നീടാണ് എം ഫോണ്‍ എന്നു മാറ്റിയത്. ലോഞ്ചിങ് ദിവസം മനോരമ, മാതൃഭൂമി ഉള്‍പ്പടെയുള്ള പത്രങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമായി ആകെ ഏഴു കോടി രൂപയുടെ പരസ്യം നല്‍കി.
/filters:format(webp)/sathyam/media/media_files/2025/11/19/anto-augustine-3-2025-11-19-20-05-58.jpg)
ലോഞ്ചിന് മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് സി.ഐ എത്തി തനിക്കെതിരെ ഒരു കേസുണ്ട് എന്നുള്ള കാര്യം പറയുന്നത്. അന്നാണ് താന്‍ ആദ്യമായൊരു കേസില്‍ പ്രതിയാകുന്നത് എന്നു തുടങ്ങി.. മുട്ടില്‍ മരം മുറി കേസ്, റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങുന്നത്, മെസിയെ കേരളത്തില്‍ എത്തിക്കാൻ നടത്തിയ ശ്രമങ്ങളിൽ ആന്റോയുടെ ഭാഗം, എല്ലാം വിവരിക്കുന്നുണ്ട്. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് മറ്റു ചാനല്‍ മുതലാളിമാരാണെന്നു ആന്റോ തുറന്നടിക്കുന്നു.
ഇന്റര്‍വ്യൂ പുറത്തു വന്നതിനു ശേഷം ഇത് ചാനല്‍ ഉപയോഗിച്ചു പി.ആര്‍. നടത്തുകയാണെന്ന ആരോപണം ഒരു വശത്ത് ഉയര്‍ന്നപ്പോള്‍ ഇപ്പുറത്ത് ഇടത് പ്രൊഫൈലുകളാണ് പിന്തുണച്ചു രംഗത്തു വന്നത്. ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ 'ആന്റോയുടെ ഭാഗത്ത് സത്യമുണ്ട്' എന്ന് കുറിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
പിന്നാലെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ ഇതെല്ലാം ഒറ്റ സൈബര്‍ ഹാന്‍ഡിലില്‍ നിന്നാണ് പുറത്തു വന്നതെന്ന ആരോപണം ഉയര്‍ത്തി രംഗത്തു വന്നു. പിന്നീട് റിപ്പോര്‍ട്ടര്‍ ടിവി ഉടമയോട് 'മെസി വിവാദ'ത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'മെസി വന്നില്ലെങ്കില്‍ സഹിക്കുക' എന്ന മറുപടിയാണ് നല്‍കിയത്.
അതുപോലെ തന്നെ, തങ്ങളുടെ തട്ടിപ്പുകളെയും അഴിമതികളെയും ചോദ്യം ചെയ്യുന്ന ജനങ്ങളോട് 'സഹിക്കുക' എന്ന് പറയാനുള്ള ധാര്‍ഷ്ട്യമാണ് ഈ അഭിമുഖത്തിലൂടെ ആന്റോ അഗസ്റ്റിന്‍ പുറത്തെടുക്കുന്നത് എന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു.
/filters:format(webp)/sathyam/media/media_files/2025/11/19/anto-augustine-5-2025-11-19-20-09-13.jpg)
താന്‍ ജീവചരിത്രമെഴുതാന്‍ കരുതിയ വാക്കുകളാണ് ഈ അഭിമുഖത്തിലൂടെ തുറന്നു കാട്ടുന്നത്' എന്ന ആന്റോയുടെ അവകാശവാദം, തനിക്കെതിരായ തട്ടിപ്പു വാര്‍ത്തകളെല്ലാം മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞുവയ്ക്കുന്നതാണ്. ഇതേ ചൊല്ലി വിവാദം ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവ ചര്‍ച്ചയാണ്.
എത്രയൊക്കെ എതിര്‍പക്ഷം വിമര്‍ശിച്ചിട്ടും കുറച്ചുപേരെ തന്റെയൊപ്പം നിര്‍ത്താന്‍ ഇന്റര്‍വ്യൂവിലൂടെ ആന്റോയ്ക്കു സാധിച്ചു എന്ന വിലയിരുത്തലാണ് ഇപ്പോള്‍ പൊതു സമൂഹത്തില്‍ ഉള്ളത്. മനോരമയും മാതൃഭൂമിയുമെല്ലാം കിണഞ്ഞു പരിശ്രമിച്ചിട്ടും റിപ്പോര്‍ട്ടര്‍ ടിവി ബാര്‍ക്ക് റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത് ചൂണ്ടിട്ടുകയാണ് ആന്റോയെ പിന്തുണയ്ക്കുന്നവര്‍.
എം.വി നികേഷ് കുമാർ തുടങ്ങിയ റിപ്പോർട്ടർ ടി.വി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ആൻ്റോ സഹോദരങ്ങൾ ചാനൽ ഏറ്റെടുക്കുന്നത്. പിന്നീട് പല ഗിമിക്കുകൾ കാട്ടിയിട്ടാണെങ്കിലും ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസുമായി മത്സരിക്കാൻ റിപ്പോർട്ടറിന് സാധിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/19/anto-augustine-6-2025-11-19-20-11-44.jpg)
ഇന്ന് ഏറെക്കാലമായി ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്ത് തുടരുന്നത് റിപ്പോർട്ടർ ടിവിയാണ്. ട്വൻ്റിഫോർ മൂന്നാം സ്ഥാനത്തും. നാലും അഞ്ചും സ്ഥാനത്താണ് മുത്തശ്ശി പത്രങ്ങളുടെ പിന്തുണയുള്ള മനോരമയും മാതൃഭൂമിയും.
ആൻ്റോ രണ്ടു വർഷം കൊണ്ട് നേട്ടം കൈവരിച്ചപ്പോൾ മനോരമയും മാതൃഭൂമിയും മാറ്റങ്ങൾക്കു തയാറാകാത്തതാണ് പ്രേക്ഷക പിന്തുണയിൽ പിന്നിൽ പോകാൻ കാരണം. അങ്ങനെ വാര്‍ത്തകളിലെ താരമായി മാറാന്‍ ആന്‍റോ അഗസ്റ്റിന്‍ എന്ന 35 കാരന് കഴിഞ്ഞിരിക്കുന്നു എന്നതാണ് ഈ ദിവസങ്ങളിലെ പ്രധാന സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us